'ഗുരുവായൂരിലെ ദേവ ചൈതന്യം അപാരം' ഓരോ ഇന്ത്യാക്കാരന്‍റെയും സന്തോഷത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിച്ചു; പ്രധാനമന്ത്രി

Last Updated:
നടനും ബിജെപി നേതാവുമായ  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോദി ഗുരുവായൂരിലെത്തിയത്.
1/10
 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണനെ കണ്ണുനിറയെ കണ്ടുതൊഴുത അദ്ദേഹം താമരപ്പൂക്കള്‍ കൊണ്ടുള്ള തുലഭാരം നടത്തിയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. 

advertisement
2/10
 ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും മറ്റ് ശാന്തിക്കാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ പ്രധാന ഗോപുരത്തിന് മുന്‍പില്‍ വെച്ച് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

3/10
 ക്ഷേത്രദർശനത്തിന് ശേഷം നരേന്ദ്ര മോദിക്ക് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ ഗുരുവായൂരപ്പന്റെ ദാരുശില്‍പ്പവും സമ്മാനിച്ചു. 

4/10
 'ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഈ ക്ഷേത്രത്തിന്റെ ദൈവിക ഊർജ്ജം അപാരമാണ്. ഓരോ ഇന്ത്യക്കാരനും സന്തോഷത്തോടെയും സമൃദ്ധിയോടെയും ആയിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു'- മോദി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 

5/10
 നടനും ബിജെപി നേതാവുമായ  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോദി ഗുരുവായൂരിലെത്തിയത്.
നടനും ബിജെപി നേതാവുമായ  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോദി ഗുരുവായൂരിലെത്തിയത്.
advertisement
6/10
 ഭാഗ്യക്കും വരന്‍ ശ്രേയസിനും വരണമാല്യം എടുത്ത് നല്‍കിയത് മോദിയായിരുന്നു.

7/10
 ഇവര്‍ക്കൊപ്പം തൊട്ടടുത്ത മണ്ഡപങ്ങളില്‍ വിവാഹിതരനായ നവദമ്പതികള്‍ക്ക് പ്രധാനമന്ത്രി അക്ഷതം നല്‍കി ആശംസകള്‍ അറിയിച്ചു.

8/10
 വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ബിജു മേനോന്‍, ദിലീപ്, സംവിധായകന്‍ ഷാജി കൈലാസ് എന്നിവരെയും മോദി കണ്ടു.

9/10
 മോഹന്‍ലാലിന് പ്രധാനമന്ത്രി അക്ഷതം കൈമാറി. 

10/10
 പിന്നാലെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി തൃപ്രയാര്‍ തേവരെ വണങ്ങി പ്രധാന വഴിപാടായ മീനൂട്ടും നടത്തി. വേദപഠിതാക്കള്‍ നടത്തിയ വേദമന്ത്രാര്‍ച്ചനയിലും ഭജനയിലും മോദി പങ്കെടുത്തു.

ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 

  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement