ഓഡിയോ ബൈബിൾ സമർപ്പണ സമ്മേളനം നവംബർ 4ന് വൈകിട്ട് 5 ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ ചർച്ചിലെ ചടങ്ങിൽ ജോയ് ജോൺ അധ്യക്ഷനായിരിക്കും. സി എസ് ഐ മധ്യ കേരളാ മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഓഡിയോ ബൈബിൾ യൂട്യൂബ് ചാനൽ പ്രകാശനവും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ കൂറിലോസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനവും നിർവഹിക്കും.
advertisement
Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ വിഗ്രഹ പ്രതിഷ്ഠയുമായി തമിഴ്‌നാട്ടിലെ ക്ഷേത്രം
ഓഡിയോ ബൈബിൾ പെൻഡ്രൈവ് പ്രകാശനം ബ്രദർ ജോൺ പി തോമസും ചാണ്ടപ്പിള്ള ഫിലിപ്പും ചേർന്ന് നിർവഹിക്കും. ബ്രദർ വർഗീസ് കുര്യൻ, ബ്രദർ മാത്യൂസ് വർഗീസ്, ബ്രദർ ജെയിംസ് വർഗീസ്, ബ്രദർ സണ്ണി സ്റ്റീഫൻ, പാസ്റ്റർ രാജു പൂവകാല, പാസ്റ്റർ വർഗീസ് മത്തായി എന്നിവർക്കൊപ്പം സാമൂഹ്യ ആദ്ധ്യാത്മിക നേതാക്കളും പങ്കെടുക്കും. ഇമ്മാനുവേൽ ഹെൻറിയും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും. യൂട്യുബിലും മറ്റെല്ലാ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലും പെൻഡ്രൈവിലും ഓഡിയോ ബൈബിൾ ലഭ്യമാകും. മൊബൈൽ അപ്ലിക്കേഷനും ലഭ്യമാകും.