TRENDING:

ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്വർണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവും സമർപ്പിക്കും

Last Updated:

നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു വാങ്ങിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സറ്റാലിന്റെ ഭാര്യ ദുർഗ സറ്റാലിൻ നാളെ ഗുരുവായൂരപ്പനു സ്വർണക്കിരീടം സമർപ്പിക്കും. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു വാങ്ങിയിരുന്നു. ദുർഗ സ്റ്റാലിൻ മുൻപ് പല തവണ  ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്.
advertisement

ഇതിനു പുറമെ ക്ഷേത്രത്തിൽ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവർ വഴിപാടായി സമർപ്പിക്കും. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഇന്ന് വൈകിട്ട് ഗുരുവായൂരിലെത്തിക്കും. ആയിരക്കണക്കിനു തേയ ചന്ദന മുട്ടികളാണു ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിനു കോടികൾ വിലമതിക്കും. എന്നാൽ ദേവസ്വത്തിന് ഇതു വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. ഇത് വിൽക്കാനുളള അധികീരം വനംവകുപ്പിനു മാത്രമാണ്. കിലോയ്ക്ക് 17,000 രൂപ വനംവകുപ്പിൽ നിന്നു ദേവസ്വം വാങ്ങുന്ന ചന്ദനം തേയ ആയാൽ വനംവകുപ്പിനു തന്നെ തിരിച്ചു നൽകുമ്പോൾ കിലോയ്ക്ക് 1000 രൂപ മാത്രമാണു ലഭിക്കുകയെന്ന് മനോരമ റിപ്പേർട്ട് ചെയ്യുന്നു.

advertisement

Also read-ഗുരുവായൂരപ്പന് പാൽപ്പായസം വെക്കാൻ 2500 കിലോയുടെ നാല് വമ്പൻ വാർപ്പുകൾ

ഇതു മൂലം വർഷങ്ങളായി ചന്ദന തേയ കെട്ടിക്കിടക്കുകയാണ്. തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീൻ രൂപകൽപന ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്വർണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവും സമർപ്പിക്കും
Open in App
Home
Video
Impact Shorts
Web Stories