ഗുരുവായൂരപ്പന് പാൽപ്പായസം വെക്കാൻ 2500 കിലോയുടെ നാല് വമ്പൻ വാർപ്പുകൾ
- Published by:Sarika KP
- news18-malayalam
Last Updated:
2500 കിലോ വീതം ഭാരവും 87 ഇഞ്ച് വ്യാസവും, 30 ഇഞ്ച് ആഴവുമുള്ള കൂറ്റൻ വാർപ്പുകളാണ് നിർമ്മിച്ചിരിക്കുന്നത്.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വയ്ക്കാനുള്ള 4 പുതിയ ഭീമൻ വാർപ്പുകൾ എത്തിച്ചു. പരമാവധി ആയിരം ലിറ്റർ പാൽപ്പായസം വരെയാണ് ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് വാർപ്പിന്റെ നിർമ്മാണം. 2500 കിലോ വീതം ഭാരവും 87 ഇഞ്ച് വ്യാസവും, 30 ഇഞ്ച് ആഴവുമുള്ള കൂറ്റൻ വാർപ്പുകളാണ് നിർമ്മിച്ചിരിക്കുന്നത്.
ആലപ്പുഴ മാന്നാറിലാണ് വാർപ്പുകളുടെ നിർമ്മാണം. ഇവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റിയാണ് എത്തിച്ചത്. ശിവാനന്ദ ഹാൻഡിക്രാഫ്റ്റ്സ് ഉടമ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തിൽ 30 തൊഴിലാളികൾ മൂന്ന് മാസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. അതേസമയം, ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം, 750 കിലോഗ്രാം, 500 കിലോഗ്രാം എന്നിങ്ങനെ ഭാരമുള്ള 2 വാർപ്പുകളും, 200 കിലോ ഭാരമുള്ള 4 വാർപ്പുകളും നിർമ്മിച്ചിട്ടുണ്ട്. ഇവ പിന്നീടാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുക.
advertisement
അതേസമയം മറ്റൊരു സംഭവം തിരുവനന്തപുരത്ത് പാർക്കിൽ സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്ത ഈദ് ഗാഹിൽ തക്ബീറുകൾ മുഴക്കി വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ ശബ്ദക്രമീകരണത്തിലൂടെ സഹകരിച്ച് ക്ഷേത്രസമിതി. കിഴക്കേക്കോട്ട നായനാർ പാർക്കിൽ ഈദ് പ്രാർത്ഥന നടക്കുമ്പോഴാണ് റോഡിന് മറുവശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്തത് സഹകരിച്ചത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
June 30, 2023 8:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂരപ്പന് പാൽപ്പായസം വെക്കാൻ 2500 കിലോയുടെ നാല് വമ്പൻ വാർപ്പുകൾ