TRENDING:

തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം രാത്രി നടയടച്ച ശേഷം മാത്രം

Last Updated:

തീർഥാടനകാലത്തെ തിരക്ക് പരിഗണിച്ച് സഹസ്രകലശ വഴിപാടും ഒഴിവാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്തുന്നതിന് പുതിയ സമയക്രമീകരണം. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതല്‍ ശയനപ്രദക്ഷിണം നടത്താന്‍ അനുവാദമുള്ളു. തീർഥാടകത്തിരക്കിൽ ശയനപ്രദക്ഷിണം ബുദ്ധിമുട്ടായതിനാലാണ് പുതിയ ക്രമീകരണം. ദിവസവും രാത്രി 11ന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം തിരുമുറ്റം കഴുകി വൃത്തിയാക്കും. അതിനുശേഷം ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്താം.
advertisement

Also Read - ശബരിമലയിൽ ഇനി ഇ-കാണിക്ക അർപ്പിക്കാം; ക്യൂആർ കോഡ് സ്റ്റാൻഡുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

ഭഗവാന് മുൻപിലുള്ള ഭക്തന്‍റെ ആത്മസമര്‍പ്പണമായാണ് ശയനപ്രദക്ഷിണം നടത്തുന്നത്. ഭസ്മക്കുളത്തിൽ മുങ്ങി ഈറനോടെ കൊടിമരച്ചുവട്ടിലെത്തി നമസ്കരിച്ചാണ് പ്രദക്ഷിണ വഴിയിലൂടെ ഉരുളാൻ തുടങി  കൊടിമരച്ചുവട്ടില്‍ അവസാനിക്കും. തിരക്കുള്ള പ്പോൾ ശയനപ്രദക്ഷിണം മറ്റു തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാലാണ് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

തീർഥാടനകാലത്തെ തിരക്ക് പരിഗണിച്ച് സഹസ്രകലശ വഴിപാട് ഒഴിവാക്കി. കളഭാഭിഷേകം, പുഷ്പാഭിഷേകം,അഷ്ടാഭിഷേകം

advertisement

എന്നി ചടങ്ങുകള്‍ മാത്രമേ മകരവിളക്ക് കഴിയും വരെ ഉണ്ടാകു. സഹസ്ര കലശത്തിനു രണ്ടു ദിവസമായിട്ടാണു പൂജ. രണ്ടാം ദിവസം ഉച്ചയ്ക്കാണ് അഭിഷേകം. കലശം പൂജാ സ്ഥലത്തുനിന്നു ശ്രീകോവി ലിലേക്കു കൊണ്ടുപോകുന്നതു മുറിച്ചു കടക്കാൻ പാടില്ല. ഇതിനാലാണ് ഒഴിവാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം രാത്രി നടയടച്ച ശേഷം മാത്രം
Open in App
Home
Video
Impact Shorts
Web Stories