TRENDING:

ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പുരയും ക്ഷേത്ര മാതൃകയിൽ ഗോപുരവും നിർമിക്കുന്നു

Last Updated:

നാലു മാസം കൊണ്ട് പണികൾ പൂർത്തികരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പുരയും ക്ഷേത്ര മാതൃകയിൽ ഗോപുരവും നിർമിക്കുന്നു ഗുരുവായൂർ കിഴക്കേ നടയിൽ സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ 54 മീറ്റർ നീളത്തിൽ ആണ് നടപ്പുര നിർമ്മിക്കുന്നത്.
advertisement

മുൻവശത്ത് ക്ഷേത്രമാതൃകയിലുളള ഗോപുരം ആഞ്ഞിലി മരവും ഇരുമ്പും ഉപയോഗിച്ച് വ്യാളിരൂപങ്ങളും മുഖപ്പുകളും ചാരുകാലുകളും നിർമ്മിക്കുന്നുണ്ട് നടപ്പുരയുടെ തൂണുകളിൽ സിമന്റിൽ ദശാവതാരം മുതലായ റിലീഫ് ശിൽപ്പങ്ങൾ സ്ഥാപിക്കുന്നുണ്ട് വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ആണ് കണക്കുകൾ തയ്യാറാക്കി നൽകിയിട്ടുള്ളത്.

Also read-അന്യാധീനപ്പെട്ട് കിടന്നതുൾപ്പെടെ 4236 കോടി രൂപയുടെ ക്ഷേത്ര സമ്പത്ത് തമിഴ്‌നാട് സർക്കാർ തിരിച്ചുപിടിച്ചു

വെൽത് ഐ ഗ്രൂപ്പ് ഉടമ വിഘ്നേഷ് വിജയകുമാറാണ് നടപ്പുര വഴിപാടായി സമർപ്പിക്കുന്നത്. ദേവസ്വം എഞ്ചിനീയർ മാരായ അശോക് കുമാർന്റെയും നാരായണനുണ്ണി യുടെയും മേൽനോട്ടത്തിൽ ശില്പി എളവള്ളി നന്ദനും പെരുവല്ലൂർ മണികണ്ഠനും കൂടിച്ചേർന്നാണ് നടപ്പുരം നിർമ്മിക്കുന്നത്. നാലു മാസം കൊണ്ട് പണികൾ പൂർത്തികരിക്കും

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പുരയും ക്ഷേത്ര മാതൃകയിൽ ഗോപുരവും നിർമിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories