TRENDING:

'വെണ്ണയും കദളിപ്പഴവും പഞ്ചസാരയും';ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം

Last Updated:

വെണ്ണയും കദളിപഴവും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം. വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത്. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആറരയോടെയായിരുന്നു തുലാഭാരവഴിപാട് നടത്തിയത്.തുലഭാരത്തിനായി 75 കിലോഗ്രാം കദളിപ്പഴം വേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്.
advertisement

Also read-പഴമയുടെ പാതയിലൂടെ നവരാത്രി എഴുന്നള്ളത്തിന് പത്മനാഭപുരം കൊട്ടാരത്തിൽ തുടക്കം

പ്രതിപക്ഷ നേതാവ് തന്നെയാണ് തുലാഭാരം നടത്താനുള്ള വസ്തുക്കൾ കൊണ്ട് വന്നത്. ദര്‍ശനത്തിന് ശേഷം കളഭവും പഴവും പഞ്ചസാരയുമടങ്ങിയ ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ക്ഷേത്രം അസി. മാനേജര്‍ പ്രദീപ് വില്യാപ്പള്ളി നല്‍കി. വൈകിട്ട് ദീപാരാധന സമയത്താണ് മുൻ അഡ്മിനിസ്ട്രേറ്ററും പ്രതിപക്ഷ നേതാവിന്റെ സെക്രട്ടറിയുമായ കെ അനിൽകുമാർ ,ക്ഷേത്രം മാനേജർ പ്രദീപ് വല്യാപ്പള്ളി , ഗോപാലകൃഷ്ണൻ എന്നിവരോടൊത്ത് അദ്ദേഹം ക്ഷേത്ര ദർശനത്തിനു എത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
'വെണ്ണയും കദളിപ്പഴവും പഞ്ചസാരയും';ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം
Open in App
Home
Video
Impact Shorts
Web Stories