പഴമയുടെ പാതയിലൂടെ നവരാത്രി എഴുന്നള്ളത്തിന് പത്മനാഭപുരം കൊട്ടാരത്തിൽ തുടക്കം

Last Updated:
എഴുന്നള്ളത്തിന് മുന്നോടിയായി കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ ഇന്ന് രാവിലെ 8ന് ആചാര പ്രകാരമായ ഉടവാൾ കൈമാറ്റം നടന്നു (റിപ്പോർട്ട്- സജ്ജയകുമാര്‍)
1/5
 കന്യാകുമാരി: ചരിത്രവും പഴമയുടെ പൂവിരിച്ച പാതയിലൂടെ നവരാത്രി വിഗ്രഹ ഘോഷയാത്രക്ക് മംഗളകരമായ തുടക്കം. അനന്തപുരി ഒരുക്കുന്ന അക്ഷര പൂജക്കായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര ഇന്ന് രാവിലെ പുറപ്പെട്ടു. (Photo: M Vincent MLA/ facebook)

advertisement
2/5
 പത്മനാഭപുരം തേവരാക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി,ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നള്ളിച്ചത്.എഴുന്നള്ളത്തിന് മുന്നോടിയായി കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ വച്ഛ് ഇന്ന് രാവിലെ 8ന് ആചാര പ്രകാരമായ ഉടവാൾ കൈമാറ്റം നടന്നു.

3/5
 തേവാരപ്പുരയിലെ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ചിരുന്ന ഉടവാൾ കേരള പുരാവസ്തു ഡയറക്ടർ ദിനേശൻ മന്ത്രി കെ രാധാകൃഷ്ണന് നൽകി. അദ്ദേഹം ഉടവാൾ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണർ രത്നവേൽ പണ്ഡിയന് നൽകി. പിന്നീട് അത് ഘോഷയാത്രയിൽ വാളുമായി അകമ്പടി പോകുന്ന ദേവസ്വം മേനേജർ മോഹനകുമാറിന് നൽകി.

4/5
 മഹാരാജാവ് ഘോഷയാത്ര അനുഗമിക്കുന്നത്തിന്റെ പ്രതീകമായിട്ടാണ് ഉടവാൾ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോൾ തിരുവതാംകൂർ രാജകുടുംബം ഉടവാൾ ഏറ്റുവാങ്ങും. കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന പൂജവയ്പ്പിൽ ഉടവാൾ പൂജിക്കും.

5/5
 ഉടവാൾ കൈമാറ്റ ചടങ്ങിൽ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ, തമിഴ്നാട് മന്ത്രി മനോതങ്കരാജ്‌, ജില്ലാ കളക്ടർ ശ്രീധർ, മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, വിജയ് വസന്ത് എം പി, കോവളം എംഎൽഎ എം വിൻസെന്റ്, ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, കൊട്ടാരം സൂപ്രണ്ട് കെ പി സതു എന്നിവർ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി

  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement