TRENDING:

പന്തളം രാജകുടുംബാംഗം അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല

Last Updated:

പന്തളം കൈപ്പുഴ കൊട്ടാരത്തിലെ രോഹിണിനാൾ രുഗ്മിണി തമ്പുരാട്ടിയാണ് അന്തരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പന്തളം :കൊട്ടാരത്തിലെ മുതിർന്ന കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല. പന്തളം കൈപ്പുഴ കൊട്ടാരത്തിലെ രോഹിണിനാൾ രുഗ്മിണി തമ്പുരാട്ടിയാണ് അന്തരിച്ചത്. പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു.
advertisement

അതേസമയം പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും.രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും.മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്.

Also read-ഏലക്കയിലെ കീടനാശിനി സാന്നിധ്യം; ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ച അരവണ വിതരണം ശബരിമല പുനരാരംഭിച്ചു

പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും.പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നതോടെ തിരുവാഭരണം ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
പന്തളം രാജകുടുംബാംഗം അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല
Open in App
Home
Video
Impact Shorts
Web Stories