ജനുവരി ഒന്ന് മുതലാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അധികൃതര്‍ ഡ്രസ് കോഡ് നടപ്പാക്കാന്‍ തുടങ്ങിയത്. ഇതുപ്രകാരം ഭക്തര്‍ ശരീരഭാഗങ്ങള്‍ പുറത്തുകാണാത്ത വിധമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ദര്‍ശനത്തിനെത്തണമെന്ന് ശ്രീ ജഗന്നനാഥക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടു.
Also Read - 'സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്;ശരീരം കഴിയുന്നത്ര മറയ്ക്കണം'; തെലങ്കാന ആഭ്യന്തരമന്ത്രി
ഷോർട്ട് പാന്റുകൾ, ഷോർട്‌സ്, റിപ്പ്‌ഡ് ജീൻസ് (കീറിയ ജീൻസ്), പാവാട, കയ്യില്ലാത്ത വസ്ത്രങ്ങൾ (സ്ലീവ്ലെസ്) എന്നിവ ധരിച്ചെത്തുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
advertisement
പുതിയ ഡ്രസ് കോഡ് വന്നതോടെ പുരുഷൻമാര്‍ മുണ്ടും സ്ത്രീകൾ സാരിയും സൽവാറുമൊക്കെ ധരിച്ച് ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിലെ പുതിയ ഡ്രസ് കോഡിനെക്കുറിച്ച് ഭക്തർക്ക് അവബോധം നൽകണമെന്ന് പ്രദേശത്തെ ഹോട്ടലുകൾക്കും ഭരണസമിതി നിർദേശം നൽകി. ക്ഷേത്രപരിസരത്ത് പ്ളാസ്റ്റിക് ബാഗുകൾക്ക് നേരത്തെതന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഗുഡ്‌ക, പാൻ എന്നിവയുടെ ഉപയോഗം തടയാനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.