സ്ത്രീകളുടെ വസ്ത്രധാരത്തെ കുറിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഹൈദരാബാദിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾക്ക് ബുർഖ അഴിച്ചുമാറ്റേണ്ടി വന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹൈദരാബാദിലെ കെവി രംഗ റെഡ്ഡി വനിതാ കോളേജിലാണ് സംഭവം. വെള്ളിയാഴ്ച പരീക്ഷാ കേന്ദ്രത്തിലെത്തിയ തങ്ങളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ആദ്യം വിലക്കിയതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് ബുർഖ അഴിച്ചുമാറ്റി ശേഷമാണ് തങ്ങളെ ഹാളിലേക്ക് കടക്കാൻ അനുവദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
കെവി റെഡ്ഡി കോളേജില്‍ നടന്ന സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ ആഭ്യന്തര മന്ത്രി മഹമൂദ് അലിയോട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും കഴിയുന്നത്ര ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
#WATCH | “Some Headmaster or Principal might be doing this but our policy is totally secular. People can wear whatever they want but if you wear European dress, it will not be correct…We should wear good clothes. Auratein khaas taur se, kam kapde pehn’ne se pareshaani hoti hai,… pic.twitter.com/iagCgWT1on
“ഞങ്ങളുടെ നയം തികച്ചും മതേതര നയമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഹിന്ദു അല്ലെങ്കിൽ ഇസ്ലാമിക ആചാരങ്ങൾക്കനുസൃതമായി വസ്ത്രം ധരിക്കണം, യൂറോപ്യൻ സംസ്കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്കാരത്തെ നാം മാനിക്കണം. പ്രത്യേകിച്ച്, സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്, അവർ കഴിയുന്നത്ര ശരീരം മറയ്ക്കണം, കെവി റെഡ്ഡി കോളേജില്‍ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും”- അലി പറഞ്ഞു.
പരീക്ഷാ ഹാളിനു പുറത്ത് അരമണിക്കൂറോളം വെയിറ്റ് ചെയ്യിപ്പിച്ചെന്നും അവസാനം പരീക്ഷയെഴുതാന്‍ ബുര്‍ഖ ഊരിമാറ്റേണ്ടി വന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
advertisement
#WATCH | Telangana | Girl students who appeared for examination at KV Ranga Reddy College in Santosh Nagar, Hyderabad allege that they were “forced” to take off their burqa before sitting for the exam. (16.06.2023) pic.twitter.com/JHzWP1agsR
‘നാളെ മുതൽ ബുർഖ ധരിക്കരുതെന്ന് കോളേജ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് പരീക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിഷയത്തിൽ ഞങ്ങളുടെ മാതാപിതാക്കൾ ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് പരാതി നൽകിയിട്ടുണ്ട്. ബുർഖ ധരിച്ച വിദ്യാർത്ഥിനികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാത്തത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്, ”- ഒരു വിദ്യാർത്ഥി പ്രതികരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ