കണ്ഠരര് രാജീവരര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിക്കും.വൈകുന്നേരം 6 മണിക്ക് ഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ നടക്കും. നട തുറക്കുന്ന ദിവസം മറ്റ് പൂജകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല.
കൊടിയേറ്റ് ദിനമായ മാർച്ച് 27 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര
advertisement
നട തുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് 7 മണി വരെ
നെയ്യഭിഷേകം. 7.30 ന് ഉഷപൂജ.9.45 നും 10.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് നടക്കും. 12.30 ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ. 1 മണിക്ക് തിരുനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട തുറക്കും. 6.30നാണ് ദീപാരാധന.
തുടർന്ന് മുളയിടൽ. അത്താഴപൂജയും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.രണ്ടാം ഉത്സവ ദിവസമായ 28 മുതൽ ഉത്സവം ആരംഭിക്കും. ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും. തുടര്‍ന്ന് ഹരിവരാസനം പാടി രാത്രി 10 മണിക്ക് നട അടക്കും.