വ്യൂപോയിന്‍റുകളിൽ തീർഥാടകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മകരവിളക്ക് ദർശനത്തിനുള്ള സംവിധാനം ഒരുക്കിയത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തുന്ന അന്നദാനത്തിനുപുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകള്‍ സജ്ജമാക്കി.
മകരവിളക്കിന് ശേഷം മടങ്ങുന്ന തീർഥാടകർക്കായി കെഎസ്ആർടിസി 800 ബസുകളാണ് പമ്പയിൽനിന്ന് സർവീസ് നടത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നാണ് ബസുകൾ പമ്പയിൽ എത്തിക്കുക. ബസുകൾ ഇന്നും നാളെയുമായി പമ്പയിലെത്തും.
advertisement
പമ്പ ഹില്‍ടോപ്പ് മുതല്‍ ഇലവുങ്കല്‍ വരെ നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തും. ഉത്സവശേഷം നടയടയ്ക്കുന്ന 20ന് രാത്രിവരെ ചെയിന്‍ സര്‍വീസുകളും 21ന് പുലര്‍ച്ചെ നാലുവരെ ദീര്‍ഘദൂര സര്‍വീസുകളും നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
Also Read- ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
അതിനിടെ, മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടര്‍ന്ന് മകരവിളക്കിന് ആഭരണങ്ങള്‍ ചാര്‍ത്തിയാണ് ദീപാരാധന നടക്കുക.