ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്.
മകരമാസ പൂജായ്ക്കായുള്ള ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
അതേസമയം മകരവിളക്ക് അടുത്തതോടെ ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇതിനു മുന്നോടിയായി ശബരിമലയിൽ പുതിയ ബാച്ച് പോലീസ് സേന ചുമതലയേറ്റെടുത്തു. മുൻ മലപ്പുറം എസ്പിയായിരുന്ന ആന്‍റി നക്സൽ സ്ക്വാഡ് തലവൻ എസ് സുജിത് ദാസ് ആണ് ശബരിമല സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസർ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 10, 2024 5:17 PM IST


