മഴക്കാലത്ത് ശബരിമലയില്‍ പടിപൂജ തടസമില്ലാതെ നടത്തുന്നതിന് വേണ്ടിയാണ് പതിനെട്ടാം പടിക്ക് മുകളില്‍ ഫോള്‍ഡിങ് റൂഫ് സ്ഥാപിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് മേല്‍ക്കൂര ഉറപ്പിക്കാനുള്ള കൊത്തുപണികളോട് കൂടിയ കല്‍തൂണുകള്‍ സ്ഥാപിച്ചത്. കൽതൂണുകൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസുമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് മേല്‍ക്കൂര വഴിപാടായി നിർമ്മിക്കുന്നത്.
നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടിപൂജ ടാർപാളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേൽക്കൂര വന്നാൽ ഇതൊഴിവാക്കാനാകും. ഇതോടൊപ്പം സ്വർണ്ണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. എന്നാൽ പണിപൂര്‍ത്തിയാകാതെ പാതിവഴിയില്‍ നിൽക്കുന്ന ഈ തൂണുകൾ പതിനെട്ടാം പടിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നുവെന്നാണ് പരാതി.
advertisement
നേരത്തെ തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പോലീസ് ഇരുന്നിരുന്ന സ്ഥലത്താണ് കല്‍ത്തുണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തൂണുകൾ വച്ചതാടെ പോലീസ് ഉദ്യോഗസ്ഥരുടെ കൈകള്‍ തൂണില്‍ ഇടിക്കുന്ന സ്ഥിതിയായി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ ഒരു മിനിട്ടിൽ 75 പേരെയെങ്കിലും പതിനെട്ടാം പടിയിലൂടെ കയറ്റണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് എഡിജിപി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പോലീസിന് ബുദ്ധിമുട്ടായ കൽതൂണുകൾ മാറ്റണമെന്നാവശ്യം ഉയര്‍ന്നത്.