ശബരിമലയിലെ തിരക്ക്: പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; തീർത്ഥാടകർക്ക് എല്ലാ സഹായവും എത്തിക്കണമെന്ന് ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് ദക്ഷിണ മേഖല ഐജിയുടെ ശുപാര്‍ശയിൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയമായെന്ന വിമർശനത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ശബരിമല ഡ്യൂട്ടിയുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സന്നിധാനത്ത് ചുമതല ഉണ്ടായിരുന്ന കെ വി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ് പി മധുസൂദനെ പമ്പയിലേക്കും മാറ്റി. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് ദക്ഷിണ മേഖല ഐജിയുടെ ശുപാര്‍ശയിൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
അതിനിടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു.
ശബരിമലയില്‍ പൊലീസും മറ്റ് വകുപ്പുകളും ഒരുക്കിയ സൗകര്യങ്ങളുടെ വീഡിയോ സഹിതമാണ് എഡിജിപി ഹൈക്കോടതിയില്‍ സ്ഥിതിഗതികൾ വിശദീകരിച്ചത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിർദേശം നൽകി.
advertisement
ശബരിമല തീര്‍ത്ഥാടനത്തില്‍ ജനത്തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
December 12, 2023 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമലയിലെ തിരക്ക്: പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; തീർത്ഥാടകർക്ക് എല്ലാ സഹായവും എത്തിക്കണമെന്ന് ഹൈക്കോടതി