Also Read - കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; രാജി വത്തിക്കാൻ അംഗീകരിച്ചു
പുതിയ മേജര്‍ ആർച്ച് ബിഷപ്പിന്‍റെ സ്ഥാനാരോഹണം എന്ന് നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സഭാ നേതൃത്വം സ്വീകരിക്കുന്ന നിലപാട് അറിയാന്‍ വിശ്വാസികളും കാത്തിരിക്കുകയാണ്.
അതേസമയം, വത്തിക്കാൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിക്കുന്ന ഒരു മലയാളി വൈദികൻ ഇന്നലെ സഭാ ആസ്ഥാനത്തെത്തി സഭാ അഡ്മിനിസ്ട്രേറ്റർക്ക് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. ബസിലിക്ക തുറക്കുന്ന കാര്യം സഭാവൃത്തങ്ങൾ ചർച്ച ചെയ്തതായും വിവരമുണ്ട്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 10, 2024 8:45 AM IST