കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; രാജി വത്തിക്കാൻ അംഗീകരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
നീണ്ട പതിനൊന്ന് വര്‍ഷം സിറോ മലബാർ സഭയെ നയിച്ചതിന് ശേഷമാണ് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞത്
കൊച്ചി: കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. രാജി വത്തിക്കാൻ അംഗീകരിച്ചു. നീണ്ട പതിനൊന്ന് വര്‍ഷം സിറോ മലബാർ സഭയെ നയിച്ചതിന് ശേഷമാണ് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞത്. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് നീക്കി. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂർ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ. സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാര്‍ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന വിവരം പ്രഖ്യാപിച്ചത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക.
എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 07, 2023 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; രാജി വത്തിക്കാൻ അംഗീകരിച്ചു