ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഉച്ചയ്ക്ക് ഒരു മണി വരെ 47000 ത്തിൽ അധികം അയ്യപ്പന്മാരാണ് പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. ഇന്ന് ഒരു ലക്ഷത്തിൽ അധികം അയ്യപ്പന്മാർ സന്നിധാനത്ത് എത്തും എന്ന കണക്ക് കൂട്ടൽ ആണ് അധികൃതർക്ക് ഉള്ളത്. പമ്പയിലും തിരക്ക് നിയന്ത്രണ വിധേയം ആണ്. എവിടെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വാരാന്ത്യ ദിനങ്ങളിലുണ്ടാകുന്ന കനത്ത തിരക്ക് നിയന്ത്രിക്കാനുള്ള തയാറെടുപ്പുകള്‍ പോലീസും ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
December 16, 2023 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ശബരിമലയില്‍ കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്