ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരിണിമാർ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വിളംബരം ചെയ്തു. ഇവരുടെ പേരിനോടൊപ്പം ‘ജ്ഞാന തപസ്വിനി’ എന്നും ചേർക്കപ്പെടും. ദീക്ഷ സ്വീകരിച്ചവരിൽ നാലു പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. പുതുതായി 22 പേർ കൂടി ചേർന്നതോടേ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘത്തിൽ 126 അംഗങ്ങളായി.
Also read-‘ഹരിശ്രീ ഗണപതയെ നമഃ’; കണ്ണൂരിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി സ്പീക്കർ എ.എൻ.ഷംസീർ
advertisement
നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമെ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാദ്ധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നു. പ്രകൃതിയെയും നദിയെയും തുടങ്ങി ബഹുമാനിക്കേണ്ട എല്ലാറ്റിനെയും നമ്മൾ അമ്മയായിട്ടാണ് കാണുന്നത്. സത്രീ രണ്ടാം കിട പൗരയാണെന്ന അബദ്ധധാരണകളെ മാറ്റി സമൂഹത്തിൽ സ്ത്രീയുടെ പ്രാധാന്യം ഒരിക്കൽ കൂടി വിളിച്ചോതുന്ന ചടങ്ങാണ് ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷയെന്ന് കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞു.
കർണ്ണാടക എസ്.ഡി.എം കോളേജിൽ പഞ്ചകർമ്മ വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകയായ ഡോ. റോസി നന്ദി- ജനനി ഗുരുപ്രീതി , ഡൽഹിയിലെ ജെ.എൻ.യു വിൽ സെക്ഷൻ ഓഫീസറായ ശാലിനി പ്രുതി- ജനനി ശാലിനി, ചാർട്ടേർഡ് അക്കൌണ്ടന്റും അക്സ എക്സ് എൽ ഇന്ത്യ കമ്പനിയുടെ മുൻ മാനേജറും നിലവിൽ ആശ്രമത്തിന്റെ ഫിനാൻസ് കൺട്രോളറുമായ ഗുരുചന്ദ്രിക.വി- ജനനി ഗുരുചന്ദ്രിക, അമേരിക്കൻ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ സോഫ്റ്റ്-വെയർ കമ്പനിയിൽ ഡയറക്ടറായ വന്ദിത സിദ്ധാർത്ഥൻ- ജനനി ശ്രീവന്ദിത, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി വന്ദിത ബാബു- ജനനി വന്ദിത.
Also read-വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.നീതു.പി.സി- ജനനി ഊർമ്മിള, 25 വർഷത്തെ ബ്രഹ്മചര്യം പൂർത്തിയാക്കിയ വത്സല.കെ.വി- ജനനി ധർമ്മവല്ലി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി- ജനനി ജയപ്രിയ, ബികോം ബിരുദദാരിയും ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ- ജനനി ഗുരുസ്തുതി, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിൽ എംകോം ഗ്ലോബൽ ബിസിനസ്സ് ഓപ്പറേഷൻസിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ- ജനനി സുകൃത, ശാന്തിഗിരി മുദ്രണാലയത്തിൽ സേവനം ചെയ്യുന്ന പ്രസന്ന. വി-ജനനി സ്നേഹജ, ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ കൃഷ്ണപ്രിയ.എ.എസ്- ജനനി ഗൗതമി.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി കരുണ.എസ്.എസ്- ജനനി കരുണശ്രീ, ഖാദിബോർഡിലെ ജോലി ഉപേക്ഷിച്ച ആശ്രമ അന്തേവാസി ആനന്ദവല്ലി.ബി.എം- ജനനി ആനന്ദവല്ലി, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്- ജനനി സ്വയംപ്രഭ, സിദ്ധ മെഡിസിൻ രണ്ടാം വർഷ വിദ്യാർത്ഥിനി കരുണ.പി.കെ- ജനനി കരുണദീപ്തി, വയനാട് സ്വദേശിനി മംഗളവല്ലി.സി.ബി-ജനനി മംഗളവല്ലി, ഇടുക്കി വെളളത്തൂവല്‍ സ്വദേശിനി പ്രിയംവദ. ആർ.എസ്- ജനനി പ്രിയംവദ, ആലപ്പുഴ സ്വദേശിനി ഷൈബി.എ.എൻ- ജനനി അംബുജ, എറണാകുളം സ്വദേശിനി സജിത.പി.എസ്- ജനനി പുഷ്പിത, വർക്കല സ്വദേശിനി അനിത.എസ്- ജനനി അനിത, ചേർത്തല സ്വദേശിനി രജനി. ആർ.എസ് – ജനനി ആത്മജ എന്നീ പേരുകളിലാകും ഇനി അറിയപ്പെടുക.