'ഹരിശ്രീ ഗണപതയെ നമഃ'; കണ്ണൂരിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി സ്പീക്കർ എ.എൻ.ഷംസീർ

Last Updated:

'ഹരിശ്രീ ഗണപതയെ നമഃ' എന്ന് പറഞ്ഞ് കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് സ്പീക്കർ എഴുതിച്ചു

കണ്ണൂർ: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്‍കി സ്പീക്കർ എ എൻ ഷംസീർ. കണ്ണൂർ ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബെംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്. ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് പറഞ്ഞ് കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് സ്പീക്കർ എഴുതിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
ജാതി മത ഭേദമന്യേ കുട്ടികൾ ചടങ്ങുകളിൽ പങ്കെടുക്കുന്നുവെന്നും ഭാവിയിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു. സാധാരണ തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് പ്രതിമയ്ക്ക് മുന്നിൽ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്.
advertisement
”മലയാള ഭാഷയുടെ വളർത്തച്ഛനാണ് ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയം എ ഐ മോഡലിലാണ് സജ്ജമാക്കിയിട്ടുള്ളത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ ജാതിമത വർണ വര്‍ഗ വിഭാഗത്തിലുള്ള കുട്ടികളും ഇവിടെ എഴുത്തിനിരിക്കുന്നു. തുഞ്ചൻ പറമ്പ് പോലെ തലശ്ശേരിയിലെ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും കേരളത്തിലെ പ്രധാന വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ഹരിശ്രീ ഗണപതയെ നമഃ'; കണ്ണൂരിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി സ്പീക്കർ എ.എൻ.ഷംസീർ
Next Article
advertisement
മത്തിയെ ബാധിക്കുന്നത് കടലിലെ മാറ്റവും മൺസൂൺ മഴയും: സിഎംഎഫ്ആർഐ
മത്തിയെ ബാധിക്കുന്നത് കടലിലെ മാറ്റവും മൺസൂൺ മഴയും: സിഎംഎഫ്ആർഐ
  • മൺസൂൺ മഴയിലെ മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നു.

  • 2012-ൽ 4 ലക്ഷം ടൺ ലഭിച്ച മത്തി 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞു.

  • മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സൂക്ഷ്മപ്ലവകങ്ങളുടെ അളവാണ്.

View All
advertisement