TRENDING:

മംഗളൂരുവിൽ നിന്നുള്ള അയ്യപ്പഭക്തർ കേരള രജിസ്ട്രേഷൻ വാഹനങ്ങൾ ആശ്രയിക്കുന്നതെന്തിന്?

Last Updated:

മംഗളൂരു, ഉള്ളാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ കർണാടക-കേരള അതിർത്തിയായ തലപ്പാടിയിലെത്തിയാണ് കേരളാ രജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ മാറിക്കയറുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മംഗളൂരുവിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തരിൽ കൂടുതലും ശബരിമലയിലേക്ക് പോകാൻ കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് റിപ്പോർട്ട്. അയൽസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ കേരളത്തിലെത്തുമ്പോളുള്ള അധിക നികുതി ഒഴിവാക്കാനാണ് ഈ നീക്കം. മംഗളൂരു, ഉള്ളാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ കർണാടക-കേരള അതിർത്തിയായ തലപ്പാടിയിലെത്തിയാണ് കേരളാ രജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ മാറിക്കയറുന്നത്. ഇതിലൂടെ ആയിരക്കണക്കിന് രൂപയുടെ ലാഭമാണ് ഇവർക്ക് ഉണ്ടാകുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

12 സീറ്റുകളുള്ള മാക്‌സികാബിന്റെ ഉടമകൾക്ക് അഖിലേന്ത്യാ പെർമിറ്റ് ലഭിക്കുന്നതിന് പ്രതിവർഷം ഏകദേശം 1.35 ലക്ഷം രൂപ നൽകണമെന്ന് ദക്ഷിണ കന്നഡ ടാക്‌സിമെൻസ് ആൻഡ് മാക്‌സിക്യാബ് അസോസിയേഷൻ പ്രസിഡന്റ് ദിനേശ് കുമ്പാല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”എല്ലാ പൊതുഗതാഗത വാഹനങ്ങൾക്കും സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുന്നത്. ദേശീയ പെർമിറ്റ് ഉള്ളതാണെങ്കിൽ പോലും, തീർഥാടകരുമായി എത്തുന്ന കർണാടക രജിസ്‌ട്രേഷനുള്ള മാക്‌സിക്യാബിൻ കേരളത്തിൽ പ്രവേശിക്കുമ്പോൾ 800 രൂപയാണ് ഒരു റൗണ്ട് ട്രിപ്പിനായി ആദ്യം നൽകേണ്ടിയിരുന്നത്. എന്നാൽ, നിലവിൽ കേരള സർക്കാർ ഒരു വാഹനത്തിന് 8,000 രൂപയാണ് ഈടാക്കുന്നത്. ഇത്തരം വാഹനങ്ങളെല്ലാം കേരളത്തിൽ പ്രവേശിക്കുമ്പോൾ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വൻതുക അധിക നികുതിയായി നൽകേണ്ടി വരും”, അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Also read: ധനുമാസത്തിൽ പഴമക്കാർ തിരുവാതിര കളിച്ചത് വെറുതെയല്ല; ആരോഗ്യ നേട്ടങ്ങൾ അനവധി

ദസറ സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർണാടക സർക്കാർ നികുതിയിളവ് നൽകിയിരുന്നു എന്നും സമാനമായി ശബരിമലയിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് അധിക നികുതി പിരിക്കുന്നത് കേരളം അവസാനിപ്പിക്കണമെന്നും ദിനേശ് കുമ്പാല ആവശ്യപ്പെട്ടു. ”ഞങ്ങളുടെ അസോസിയേഷൻ കേരള സർക്കാരിനും കാസർകോട് ജില്ലയിലെ അധികൃതർക്കും ഈ വിഷയത്തിൽ‌ ഇതിനോടകം നിരവധി മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ, ശബരിമല തീർഥാടന സമയത്ത് ദക്ഷിണ കന്നഡയിലെ മിക്കവാറും എല്ലാ ടൂറിസ്റ്റ് വാഹനങ്ങൾക്കും കുറഞ്ഞത് രണ്ട് ബുക്കിംഗ് എങ്കിലും ലഭിച്ചിരുന്നു. എന്നാലിപ്പോൾ, മംഗളൂരുവിൽ നിന്നുള്ള ഭക്തർ തലപ്പാടിയിലെത്തിയ ശേഷം ട്രെയിനുകളിലോ കേരളത്തിലുള്ള മറ്റ് വാഹനങ്ങളിലോ യാത്ര തുടരുന്നതിനാൽ ബുക്കിംഗുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ തമ്മിൽ ചർച്ച നടത്തി ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്ന് മംഗളൂരു എംഎൽഎ യു.ടി.ഖാദർ പറഞ്ഞു. കർണാടക രജിസ്‌ട്രേഷൻ വാഹനങ്ങൾക്ക് കേരളത്തിൽ അധിക നികുതിയുള്ളതിനാൽ ഉള്ളാളിൽ നിന്നും മംഗലാപുരത്തുനിന്നുമുള്ള ധാരാളം അയ്യപ്പഭക്തർ കേരളത്തിള്ള ടൂറിസ്റ്റ് വാഹനങ്ങൾ ബുക്ക് ചെയ്യുന്നുണ്ട്. കേരളത്തിലുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ കയറാൻ നിരവധി ഭക്തർ തലപ്പാടിയിലേക്ക് ബസിനും എത്തുന്നുണ്ട്. ദക്ഷിണ കന്നഡയിലെ ബന്ധപ്പെട്ട അധികൃതർ കേരളത്തിലെ ടൂറിസ്റ്റ് വാഹനങ്ങൾ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കണമെന്നും അവിടെ നിന്നു തന്നെ യാത്രക്കാരെ കയറ്റാൻ അനുവദിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Summary: Why do Ayyappa devotees from Mangaluru prefer vehicles with Kerala registration?

മലയാളം വാർത്തകൾ/ വാർത്ത/Life/
മംഗളൂരുവിൽ നിന്നുള്ള അയ്യപ്പഭക്തർ കേരള രജിസ്ട്രേഷൻ വാഹനങ്ങൾ ആശ്രയിക്കുന്നതെന്തിന്?
Open in App
Home
Video
Impact Shorts
Web Stories