'' ഋഷി നന്നായി പാചകം ചെയ്യും. എനിക്കും പാചകത്തില്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ ഈ മേഖലയില്‍ എന്നെക്കാള്‍ കഴിവ് അദ്ദേഹത്തിനാണ്'' അക്ഷത പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ശനിയാഴ്ച രാവിലെയുള്ള പ്രഭാത ഭക്ഷണം മാത്രമായി ആ കഴിവ് ചുരുങ്ങിയെന്നും ഋഷി സുനാക് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ രണ്ട് പേരില്‍ വൃത്തിയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും ഋഷി സുനകാണെന്നും അക്ഷത പറഞ്ഞു. താന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന സ്വഭാവക്കാരിയല്ലെന്നും അക്ഷത പറഞ്ഞു. എഴുന്നേറ്റയുടന്‍ കിടക്ക വൃത്തിയാക്കി വെയ്ക്കുന്ന സ്വഭാവം ഋഷി സുനകിനുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് വല്ലാത്ത അസ്വസ്ഥതയാണെന്നും അക്ഷത പറഞ്ഞു.
advertisement
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് മുതല്‍ തന്റെ വൃത്തിക്കുറവ് ഋഷി സുനകിനെ അലോസരപ്പെടുത്തിയിരുന്നുവെന്നും അക്ഷത പറഞ്ഞു.
''പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞാന്‍ എന്റെ കിടക്കയിലിരുന്ന് ആഹാരം കഴിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ഋഷി ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് വരുമായിരുന്നു. എന്റെ കിടക്കയില്‍ പ്ലേറ്റ് ഇരിക്കുന്നതും അദ്ദേഹം അന്ന് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു,'' അക്ഷത പറഞ്ഞു.
ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇവര്‍. ആ നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാറുണ്ടെന്നും അക്ഷത പറഞ്ഞു.
'' കുട്ടികളുടെ സ്‌കൂള്‍, ഹോംവര്‍ക്ക്, വായന എന്നിവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഞാന്‍ അല്‍പ്പം കര്‍ക്കശക്കാരിയാണ്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്താറുണ്ട്,'' അക്ഷത മൂര്‍ത്തി പറഞ്ഞു.
വ്യായാമം, വായന തുടങ്ങി തന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ ഋഷി സുനാകിനെക്കാള്‍ സമയം തനിക്ക് ലഭിക്കാറുണ്ടെന്നും അക്ഷത പറഞ്ഞു. ഫ്രണ്ട്‌സ് സീരിസിന്റെ ഓരോ എപ്പിസോഡും കണ്ടാണ് തങ്ങള്‍ ഉറങ്ങാറുള്ളതെന്നും ഇരുവരും പറഞ്ഞു.
'' വളരെ ക്ഷീണിച്ചാണ് വീട്ടിലേക്ക് ഞാനെത്തുന്നത്. അതുകൊണ്ട് തന്നെ ഫ്രണ്ട്‌സ് സീരിസിന്റെ ഒരു എപ്പിസോഡ് കാണും. അതിന് ശേഷം ഉറങ്ങാന്‍ കിടക്കും,'' ഋഷി സുനക് പറഞ്ഞു.