ഉറ്റ സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിനെത്തുമ്പോൾ ക്ഷണിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും?

Last Updated:

ആദ്യമായായിരുന്നു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു വിവാഹ ചടങ്ങിൽ അങ്ങനെ ഒറ്റക്ക് പങ്കെടുക്കാനായായി യുവതി പോകുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സഹപ്രവർത്തകയും സുഹൃത്തുമായ വ്യക്തിയുടെ വിവാഹ സത്കാരത്തിൽ ക്ഷണിച്ചിട്ടില്ലെന്നറിയാതെ എത്തുകയും തിരികെ പോകേണ്ടി വരികയും ചെയ്തതിലെ അത്ഭുതം പങ്ക് വച്ച് യുവതി. സംഭവം വിശദീകരിച്ച് യുവതി എഴുതിയ പോസ്റ്റ്‌ റെഡ്‌ഡിറ്റിൽ വൈറലാണ്. തനിയ്ക്ക് ഇരുപത് വയസ്സുള്ള സമയത്താണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ആദ്യമായായിരുന്നു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു വിവാഹ ചടങ്ങിൽ അങ്ങനെ ഒറ്റക്ക് പങ്കെടുക്കാനായായി യുവതി പോകുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴാണ് യുവതിയ്ക്ക് അബദ്ധം മനസ്സിലായത്.
വിവാഹ സത്കാരം നടക്കുന്ന സ്ഥലത്തെത്തി കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പം തങ്ങളുടെ പേരുള്ള ടേബിൾ നോക്കുകയായിരുന്നു യുവതി. എന്നാൽ ഒരു ടേബിളിലും പേരുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചടങ്ങുകളുടെ സംഘാടകനായ ഒരു വ്യക്തി യുവതിയെ സമീപിച്ച് വിവാഹത്തിന്റെ ക്ഷണക്കത്ത് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ ക്ഷണക്കത്ത് പ്രകാരം യുവതിയെ വിവാഹ ചടങ്ങുകൾക്കായി പള്ളിയിലേക്കും പിന്നീട് വൈകുന്നേരത്തെ പരിപാടിയിലേക്കും മാത്രമേ ക്ഷണിച്ചിട്ടുണ്ടായിരുന്നുള്ളൂ എന്ന് അപ്പോൾ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. ഈ വിവരം ചെറിയ അക്ഷരത്തിൽ ക്ഷണക്കത്തിൽ അച്ചടിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് തനിയ്ക്ക് സത്കാരത്തിൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നുവെന്നും പോസ്റ്റിൽ പറയുന്നു.
advertisement
വിവാഹ സമ്മാനത്തിലൂടെ ഇതിനുള്ള പ്രതികാരം തങ്ങൾ ചെയ്തുവെന്നും യുവതി പോസ്റ്റിൽ പറയുന്നു. ഒരു മനോഹരമായ കിടക്കവിരിയ്ക്കൊപ്പം 50 പൗണ്ട് വീതം ഓരോ കവറുകളിലാക്കി നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് അതിൽ നിന്നും പണം എടുത്ത് മാറ്റി ബെഡ്ഡിങ് സെറ്റ് മാത്രമാണ് നൽകിയെന്നും യുവതി പോസ്റ്റിൽ പറഞ്ഞു.
Summary: Woman was dismayed when she couldn't find a table for herself at her friend's wedding
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഉറ്റ സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിനെത്തുമ്പോൾ ക്ഷണിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement