TRENDING:

Happiness Mantra| സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം അവസാനിപ്പിക്കുക; കാരണം എന്തെന്നല്ലേ?

Last Updated:

എന്തിനും ഏതിനും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന വ്യക്തികൾക്ക് ഒരിക്കലും ഒന്നിൽ നിന്നും പൂർണമായ സംതൃപ്തി (Satisfaction) ലഭിക്കില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭൂരിഭാഗം ആളുകൾക്കുമുള്ള സ്വഭാവമാണ് മറ്റുള്ളവരുമായി സ്വയം താരതമ്യം (Comparison) ചെയ്യുക എന്നത്. പലപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പിന്നീട് ഒരു ശീലമായി തന്നെ മാറാറുണ്ട്. ഇങ്ങനെ വരുമ്പോൾ ഓരോ വ്യക്തിയും സ്വയം അരക്ഷിതാവസ്ഥയിലേക്ക് എത്തപ്പെടുന്നു. ഇങ്ങനെ എന്തിനും ഏതിനും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന വ്യക്തികൾക്ക് ഒരിക്കലും ഒന്നിൽ നിന്നും പൂർണമായ സംതൃപ്തി (Satisfaction) ലഭിക്കില്ല എന്ന് പറയുകയാണ് അമേരിക്കൻ ബാപ്റ്റിസ്റ്റും എഴുത്തുകാരനും അവാർഡ് ജേതാവും ഗാനരചയിതാവുമായ സ്റ്റീവൻ ഫർട്ടിക്ക്.
Credits: Shutterstock
Credits: Shutterstock
advertisement

ഒരു വ്യക്തി സ്വയം അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള പ്രധാന കാരണം മറ്റുള്ളവരുമായി ഏതു കാര്യങ്ങൾക്കും സ്വയം താരതമ്യം ചെയ്യുന്നതാണ് എന്നും ഒരു വ്യക്തിയുടെ ബലഹീനതകളെ മറ്റുള്ളവരുടെ ശക്തിയുമായി താരതമ്യം ചെയ്യുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവും ഇല്ല എന്നും അദ്ദേഹം പറയുന്നു. ഇത് അസ്വസ്ഥതകളിലേക്ക് മനസിനെ തള്ളിവിടാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read-ഹൈപ്പർടെൻഷൻ, പ്രമേഹം മുതൽ സ്ലീപ്പ് അപ്നിയ വരെ; പൊണ്ണത്തടി കാരണമുണ്ടാകുന്ന അപകടകരമായ രോഗങ്ങൾ

advertisement

ഇങ്ങനെ മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുന്ന ശീലം മറികടക്കാൻ നമ്മൾ മനസുകൊണ്ട് ഇഷ്ടപ്പെടുന്ന ജോലികൾ ചെയ്തുകൊണ്ടിരിക്കണം. മനസിനെ വളരെ തിരക്കുള്ള ജോലികളിലേക്ക് തിരിക്കുമ്പോൾ അനാവശ്യമായ താരതമ്യങ്ങൾക്ക് സമയം ഉണ്ടാകില്ല. മാത്രമല്ല താരതമ്യം ചെയ്യുന്നത് മനസിന്റെ സമാധാനം കളയാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് ഓരോരുത്തരും മനസിലാക്കാനും അത് ഒട്ടും അനുയോജ്യമായ പ്രവൃത്തി അല്ല എന്ന് തിരിച്ചറിയാനും സഹായിക്കുന്ന ഒരു ആനിമേറ്റഡ് വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മറ്റ് പക്ഷികൾ തന്നേക്കാൾ മികച്ചതാണെന്ന് കരുതുന്ന ഒരു കാക്കയുടെ കഥയാണ് വീഡിയോയിൽ ഉള്ളത്. മറ്റു പക്ഷികളോട് ഇതിനെക്കുറിച്ച് സംസാരിക്കുന്ന കാക്ക ഒടുവിൽ സ്വയം സ്വത്വം തിരിച്ചറിയുന്ന ഗുണപാട കഥയാണ് ഇത്.

advertisement

Also Read-Postpartum Depression | പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? പരിഹരിക്കാൻ ചെയ്യേണ്ടതെന്ത്?

വീഡിയോയിൽ ഒരു കാക്ക മരത്തിന്റെ കൊമ്പിലിരുന്നുകൊണ്ട് തടാകത്തിൽ നീന്തുന്ന വെളുത്ത് സുന്ദരിയായ അരയന്നത്തോട്, സൗന്ദര്യമുള്ളതിനാൽ ഏറ്റവും സന്തോഷമുള്ള പക്ഷി നീയാണോ എന്ന് ചോദിക്കുന്നു. അരയന്നം മറുപടി പറയുന്നത് ഇങ്ങനെയാണ്: "ഞാൻ സന്തോഷവതിയാണ്. പക്ഷെ നീ ആ തത്തയെ കണ്ടില്ലേ, എന്നെ പോലെ ഒന്നല്ല രണ്ട് മനോഹരങ്ങളായ നിറങ്ങളാണ് തത്തയ്‌ക്കുള്ളത് എനിക്കോ ഒന്ന് മാത്രം". കാക്ക ചെന്ന് തത്തയോട് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ തത്ത മയിലിനാണ് തന്നെക്കാൾ സൗന്ദര്യമെന്നും മയിലിന് തന്നേക്കാൾ നിറമുണ്ടെന്നും പറയുന്നു. എന്നാൽ ഇത് കേൾക്കുന്ന മയിലാകട്ടെ തന്റെ സൗന്ദര്യം കാരണം മനുഷ്യൻ തന്നെ പിടിച്ച് കൂട്ടിലടച്ച് കച്ചവടത്തിനായി വിൽക്കുകയാണെന്ന് പറയുന്നു. സൗന്ദര്യത്തിലും നിറത്തിലും ഒന്നും കാര്യമില്ലെന്നും സ്വാതന്ത്ര്യമില്ലാത്ത ജീവിതം നരകമാണെന്നും മയിൽ പറയുന്നു. മാത്രമല്ല അങ്ങനെ നോക്കുകയാണെങ്കിൽ "ആരും പറയുന്നത് കേൾക്കാതെ എവിടെ വേണമെങ്കിലും പറക്കാൻ കഴിയുന്ന ഒരു കാക്ക ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു!" എന്നും മയിൽ കൂട്ടിച്ചേർക്കുന്നു. ഇത് കേൾക്കുന്ന കാക്ക സ്വന്തം പ്രാധാന്യം മനസിലാക്കുന്നു. 2018 ജൂൺ 7ന് യുവർസ്‌വൈസ്‌ലി എന്ന ചാനൽ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഇരുപത്തിയൊന്നായിരം പേരാണ് കണ്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്താണ് ഈ കഥയിലെ ഗുണപാഠം? മറ്റുള്ളവർ നമ്മളെക്കാൾ മികച്ചവരാണെന്ന് കരുതി നമ്മൾ സ്വയം അവരുമായി താരതമ്യപ്പെടുത്തിയേക്കാം. എന്നാൽ വസ്തുത എന്താണെന്നു വെച്ചാൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നമുക്കറിയില്ല. ചിലപ്പോൾ നിങ്ങൾ ആരെയെങ്കിലും പോലെയാകാൻ ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ ഒരുപക്ഷെ ഉള്ളിൽ അവർ ആഗ്രഹിക്കുന്നുണ്ടാകുക, നിങ്ങളെ പോലെ ആകാൻ ആയിരിക്കും. നിങ്ങൾ അവരുടെ ഭാഗത്തു നിന്നും കാര്യങ്ങൾ നോക്കി കാണുന്നത് വരെ ആ യാഥാർഥ്യം നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല. മാത്രമല്ല അനാവശ്യ താരതമ്യം നടത്തുകയും ചെയ്തേക്കും. സന്തോഷവും സംതൃപ്തിയും കൈവരാൻ സ്വന്തം ഗുണങ്ങൾ ആദ്യം മനസിലാക്കുകയാണ് വേണ്ടത് എന്ന് കഥ വ്യക്തമാക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Happiness Mantra| സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം അവസാനിപ്പിക്കുക; കാരണം എന്തെന്നല്ലേ?
Open in App
Home
Video
Impact Shorts
Web Stories