Obesity | ഹൈപ്പർടെൻഷൻ, പ്രമേഹം മുതൽ സ്ലീപ്പ് അപ്നിയ വരെ; പൊണ്ണത്തടി കാരണമുണ്ടാകുന്ന അപകടകരമായ രോഗങ്ങൾ

Last Updated:

പൊണ്ണത്തടിയുള്ളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് അപകടകരമായ രോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മാർച്ച് 4 ലോക പൊണ്ണത്തടി ദിനമായാണ് (World Obesity Day ) ആചരിക്കുന്നത്. ഓരോ വർഷവും പൊണ്ണത്തടിയും അമിത ശരീരഭാരവും കാരണം ഏകദേശം 2.8 ദശലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (World Health Organisation - WHO)) സൂചിപ്പിക്കുന്നു. പൊണ്ണത്തടി ഉള്ളവരിൽ മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അത്തരത്തിൽ പൊണ്ണത്തടിയുള്ളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് അപകടകരമായ രോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹൈപ്പർടെൻഷൻ (Hypertension)
പൊണ്ണത്തടിയില്ലാത്തവരിലും ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിലും പൊണ്ണത്തടിയുള്ളവരിൽ ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്ക, കണ്ണുകൾ എന്നിവയെ തകരാറിലാക്കുകയും ഡിമെൻഷ്യ, ഹൃദ്രോഗം എന്നീ സാധ്യതകൾ വർദ്ധിക്കാൻ കാരണമാകുകയും ചെയ്യുന്നു.
advertisement
ഹൃദയ സംബന്ധമായ രോഗങ്ങൾ
ഹൃദയത്തിനെയും രക്തക്കുഴലുകളെയും ബാധിക്കുന്ന കാർഡിയോവാസ്‌ക്കുലർ രോഗങ്ങൾ പൊണ്ണത്തടി ഉള്ളവരിൽ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. പൊണ്ണത്തടി ഉളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രൈഗ്ലിസറൈഡുകളുടെ വർദ്ധനവ്, ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത്, നല്ല കൊളസ്ട്രോൾ കുറയുന്നത് എല്ലാം ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ പൊണ്ണത്തടിയുള്ള ആളുകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗങ്ങൾക്കും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പ്രമേഹം
പൊണ്ണത്തടിയുള്ളവരിൽ ഫാറ്റി ആസിഡ് കൂടുന്നതും ശരീരത്തിന്റെ വീക്കം വർദ്ധിക്കുന്നതും ഇൻസുലിൻ കുറയുന്നതിന് കാരണമാകുന്നു. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രമേഹം ശരീരത്തിലെ വൃക്കകൾ, കണ്ണുകൾ, പാദങ്ങൾ, ചെവികൾ, ഹൃദയം എന്നീ അവയവങ്ങളെയും കാലക്രമേണ നശിപ്പിക്കുന്നു.
advertisement
ഓസ്റ്റിയോ ആർത്രൈറ്റിസ്
പൊണ്ണത്തടി ശരീരത്തിന്റെ മൃദുവായ ടിഷ്യൂകൾക്കും ഇടുപ്പ്, കാൽമുട്ട്, കണങ്കാൽ പോലുള്ള ഭാരം വഹിക്കുന്ന സന്ധികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അമിത ഭാരത്തിൽ നിന്നുള്ള സമ്മർദ്ദം കാരണം പൊണ്ണത്തടി നട്ടെല്ലിനെയും ദോഷകരമായി ബാധിക്കും. നട്ടെല്ലിലെ ടെൻഡണുകളും ലിഗമെന്റുകളും ദുർബലമാക്കുകയും തരുണാസ്ഥികളെ വേഗത്തിൽ തകരാറിലാക്കുകയും ചെയ്യുന്നു.
സ്ലീപ്പ് അപ്നിയ
അമിതവണ്ണവും പൊണ്ണത്തടിയുമുള്ള ആളുകൾക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന രോഗാവസ്ഥയായ സ്ലീപ്പ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസം താൽക്കാലികമായി നിന്നുപോകുന്ന അവസ്ഥയാണിത്. പൊണ്ണത്തടിയുള്ള ആളുകളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടി ശ്വസനനാളി ഇടുങ്ങിയതായി മാറുന്നു.
advertisement
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, അലസമായ ജീവിതശൈലി, ജനിതക പ്രശ്നങ്ങൾ, മാനസിക, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്കാരിക ഘടകങ്ങൾ എന്നിവ ആളുകളിലെ അമിത ഭാരത്തിന് കാരണമാകുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന പൊണ്ണത്തടിയുടെ പ്രശ്നങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് മാർച്ച് 4 ന് ലോക പൊണ്ണത്തടി ദിനമായാണ് വർഷം തോറും ആചരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Obesity | ഹൈപ്പർടെൻഷൻ, പ്രമേഹം മുതൽ സ്ലീപ്പ് അപ്നിയ വരെ; പൊണ്ണത്തടി കാരണമുണ്ടാകുന്ന അപകടകരമായ രോഗങ്ങൾ
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement