ഏകദേശം രണ്ടലക്ഷത്തിലധികം പേരാണ് ഈ ക്യാംപെയിന്‍ കണ്ടത്. ഉറക്കവുമായി ബന്ധപ്പെട്ട പരിപാടികള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഗൂഗിളിലും ഇക്കാര്യം സെര്‍ച്ച് ചെയ്തവരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി ഫെബ്രുവരി മാസത്തിലാണ് ഇത്തരം സെര്‍ച്ചുകള്‍ വര്‍ധിച്ചതെന്ന് മാട്രസ്സ് നെക്സ്റ്റ് ഡേയുടെ സിഇഒ മാര്‍ട്ടിന്‍ സീലി പറഞ്ഞു.
കൊവിഡ് രോഗ വ്യാപനം ഈ ട്രെന്‍ഡില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും ഇക്കാര്യം പറയുന്നുണ്ട്. പഠനത്തില്‍ പങ്കെടുത്ത 2500 പേരില്‍ 40 ശതമാനം പേര്‍ക്കും കൊവിഡ് രോഗ വ്യാപനത്തിന്റെ തുടക്കം മുതല്‍ ഉറക്കക്കുറവ് അനുഭവപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു.
advertisement
ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. സെറിബ്രോ വാസ്‌കുലാര്‍ രോഗം, വിഷാദരോഗം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകാന്‍ ഉറക്കക്കുറവ് കാരണമാകാറുണ്ട്.
എന്നാല്‍ കൊവിഡിന് മുമ്പും ഉറക്കക്കുറവ് ഒരു ഗുരുതര പ്രശ്‌നമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാന്‍സിലെ ഒരു പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫ്രാന്‍സിലെ ജനങ്ങളില്‍ രാത്രിയുറക്കിത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഈ പഠനത്തിലൂടെ മുന്നോട്ട് വെച്ചത്. കഴിഞ്ഞ അമ്പത് വര്‍ഷത്തെ കണക്ക് പരിശോധിച്ചപ്പോള്‍ ഫ്രാന്‍സിലെ ജനങ്ങളില്‍ രാത്രിയുറക്കത്തില്‍ 1 മുതല്‍ ഒന്നര മണിക്കൂര്‍ വരെ വ്യത്യാസം ഉണ്ടായതായാണ് പഠനത്തില്‍ പറയുന്നത്. ഏകദേശം 7 മണിക്കൂര്‍ മാത്രമാണ് ഒരു ഫ്രഞ്ച് പൗരന്‍ സാധാരണയായി ഉറങ്ങുന്നത് എന്നും പഠനത്തില്‍ പറഞ്ഞിരുന്നു. സ്മാര്‍ട്ട് ഫോണ്‍, ശബ്ദ മലീനീകരണം, ജീവിതത്തിലെ തിരക്കുകള്‍ എന്നിവയാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്.
സിബിഡിയില്‍ നിന്ന് സ്മാര്‍ട്ട് ബെഡ്ഡിലേക്ക്
ഉറക്കത്തിന്റെ ആവശ്യകത എന്തെന്ന് ടൂറിസം വക്താക്കള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പല ഹോട്ടലുകളും റിസോര്‍ട്ടുകളും ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് അതിഥികളെ സ്വീകരിക്കുന്നത്. പല ഹോട്ടലുകളും മസാജ്, മെഡിറ്റേഷൻ, കുളി, എന്നിവയിലൂടെ നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓഫറുകള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ സിബിഡി പോലുള്ള സംവിധാനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്. മറ്റ് ചിലര്‍ ആഡംബര പൈജാമകള്‍, ലാവെന്‍ഡര്‍ കലര്‍ന്ന കാഷ്മീരി സ്ലീപ് മാസ്‌ക് , നല്ല ഉറക്കത്തിനായുള്ള ചില തെറാപ്പികളും ഓഫര്‍ ചെയ്യുന്നുണ്ട്.
ഉറക്കത്തിന് വേണ്ട മറ്റൊരു പ്രധാന കാര്യം ബെഡ്ഡാണ്. ശരീര താപനിലയ്ക്ക് അനുയോജ്യമായ ബെഡ്ഡിന്റെ സ്ട്രക്ചര്‍ എന്നിവയും ഇന്ന് ഹോട്ടലുടമകള്‍ കാര്യമായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചിലര്‍ വാട്ടര്‍ മെത്തകളാണ് തങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ തെരഞ്ഞെടുക്കാറുള്ളത്. സൗണ്ട് പ്രൂഫിംഗ്, അരോമ ഡിഫ്യൂസര്‍ എന്നിവയെല്ലാം കസ്റ്റമേഴ്സിന്റെ നല്ല ഉറക്കത്തിനായി പല ഹോട്ടലുകളും ഇന്ന് നല്‍കിവരുന്നു.
ഉറക്കം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൗകര്യങ്ങള്‍ ലോകമെമ്പാടും ലഭ്യമാണ്. പല രൂപത്തിലാണെന്ന് മാത്രം. ലൊക്കേഷനൊന്നും തന്നെ പരിഗണിക്കാതെ ഇത്തരം സ്ലീപ് റിട്രീറ്റുകള്‍ക്ക് തയ്യാറാകുന്ന സമ്പന്നരായ ഉപഭോക്താക്കളെയാണ് ഇത്തരം സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്.