Health Tips | സ്‌ട്രോക്കില്‍ നിന്ന് എങ്ങനെ മുക്തി നേടാം? ചികിത്സാരീതിയും സാങ്കേതികവിദ്യകളുടെ സഹായവും

Last Updated:

ശരിയായ പരിചരണം ഉടനടി ലഭ്യമാക്കിയാൽ രോഗിയുടെ ജീവനും ജീവിത നിലവാരവും സംരക്ഷിക്കാൻ കഴിയും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ശാരീരികമായും വൈകാരികമായും ഏറെ നാൾ നീണ്ടു നിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ഒന്നാണ് സ്‌ട്രോക്ക്. ഓരോ തരത്തിലുള്ള സ്‌ട്രോക്കിനും വ്യത്യസ്തമായ കാരണങ്ങളാണ് ഉള്ളത്. ഒരു മുന്നറിയിപ്പില്ലാതെയാണ് പലപ്പോഴും സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾ താത്കാലികമാണെങ്കിൽപ്പോലും അടിയന്തരമായിചികിത്സ തേടേണ്ടതുണ്ട്.
ആശയക്കുഴപ്പം, കടുത്ത തലവേദന, പെട്ടെന്നുള്ള തലകറക്കം, വാക്കുകൾ കിട്ടാതെ വരിക, കാഴ്ച മങ്ങൽ, പെട്ടെന്നുള്ള മരവിപ്പ്, ബലഹീനത അല്ലെങ്കിൽ മുഖത്തോ കൈയിലോ കാലിലോ തളർച്ച അനുഭവപ്പെടുക എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണം. അതേസമയം, ഇത് പലപ്പോഴും ശരീരത്തിന്റെ ഒരു വശത്തെ മാത്രമേ ബാധിക്കുകയുള്ളൂ. സമീപ വർഷങ്ങളിൽ, റീഹാബിലിറ്റേഷൻ സയൻസിലെ പുരോഗതികൾ കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ വീണ്ടെടുക്കലിനും രോഗം പെട്ടെന്ന് നിർണ്ണയിക്കുന്നതിനും അവസരമൊരുക്കുന്നുണ്ട്.
സ്‌ട്രോക്ക് കൈകാര്യം ചെയ്യുന്നതിൽ ഒരു മൾട്ടി-ഡൈമൻഷണൽ ടീം ഉൾപ്പെടുന്നു. ഇത് മികച്ച ഫലം നൽകുന്നു. സ്‌ട്രോക്ക് വന്ന ഒരു രോഗിയെ ചികിത്സിക്കുന്ന മാനേജ്‌മെന്റ് ടീമിൽ ഒരു ന്യൂറോ ഫിസിഷ്യൻ, ന്യൂറോ സർജൻ, ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും അടങ്ങുന്ന ഒരു മാനസികാരോഗ്യ ടീമും ഉൾപ്പെടുന്നു. കൂടാതെ, ന്യൂട്രീഷനും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
advertisement
സമീപകാല മുന്നേറ്റങ്ങളും സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും സ്ട്രോക്കിൽ നിന്ന് വേഗത്തിൽ മുക്തി നേടാൻ സഹായിക്കുന്നു. ഇന്ന് മൾട്ടി-സ്‌പെഷ്യാലിറ്റി ഇന്റഗ്രേറ്റഡ് ടീമുകൾക്കൊപ്പം, അസിസ്റ്റീവ് ഉപകരണങ്ങളുടെ ഉപയോഗം, റോബോട്ടിക് റീഹാബിലിറ്റേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് തെറാപ്പിറ്റിക് ടൂളുകൾ, ടെക്‌നിക്കുകൾ എന്നിവ സ്‌ട്രോക്കിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. റീഹബിലിറ്റേഷൻ സംഘം രോഗിയുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
advertisement
പോസ്റ്റ്-സ്‌ട്രോക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ ദുഃഖം, നിരാശ അല്ലെങ്കിൽ നിസ്സഹായത, വിശപ്പ്, ഉറക്കം, ക്ഷോഭം എന്നിവ ഉൾപ്പെടുന്നു. അതിനാൽ ഒന്നിലധികം സ്‌പെഷ്യലിസ്റ്റുകളെ സംയോജിപ്പിക്കുകയും വിട്ടുമാറാത്ത രോഗത്തിന്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്ന മൂല്യാധിഷ്ഠിത സംയോജിത സമീപനം സൃഷ്ടിക്കുന്നത് നിർണായകമാണ്. സ്‌ട്രോക്ക് പോലുള്ള വിട്ടുമാറാത്ത രോഗം രോഗിയുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു, ഇത് മറ്റ് രോഗാവസ്ഥകൾക്ക് കാരണമാകും.
സ്‌ട്രോക്കിന് ശേഷമുള്ള വൈകല്യം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ഫലപ്രദമായ ന്യൂറോ പുനഃരധിവാസം. സ്‌ട്രോക്ക്, ഹൃദയാഘാതം അല്ലെങ്കിൽ സുഷുമ്‌നാ നാഡിക്ക് ക്ഷതം എന്നിവ വരുന്നത് ജീവതത്തിന്റെ അവസാനമാണെന്ന് കരുതേണ്ട കാര്യമില്ല. ഇന്നത്തെ ലോകത്ത് നമുക്ക് അതിനെ മറികടക്കാൻ കഴിയും. ശരിയായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ശരീരം, മനസ്സ്, ചലനം എന്നിവയെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കുകയും ഒരു പുനഃരധിവാസ സംഘം രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്‌ട്രോക്കിൽ നിന്ന് മുക്തി നേടുന്നതിന് ലക്ഷ്യബോധവും കൃത്യമായ പുനഃരധിവാസ പ്രവർത്തനങ്ങളും നിർണായകമാണ്.
advertisement
പലരും സ്‌ട്രോക്കിനെ അതിജീവിക്കുന്നുണ്ടെങ്കിലും പൂർണമായ രോഗശാന്തി എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽവ്യക്തിപരവും പ്രചോദനാത്മകവുമായ സമീപനത്തിലൂടെ, നൂതന സാങ്കേതികവിദ്യകൾ പോസ്റ്റ്-സ്‌ട്രോക്ക് തെറാപ്പിയിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. ശരിയായ പരിചരണം ഉടനടി ലഭ്യമാക്കിയാൽ രോഗിയുടെ ജീവനും ജീവിത നിലവാരവും സംരക്ഷിക്കാൻ കഴിയും. സ്‌ട്രോക്ക് അതിജീവിച്ചയാളുടെ ശാരീരികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആത്യന്തികമായി അവരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുകയാണ് പുനഃരധിവാസം കൊണ്ട് ലക്ഷ്യമിടുന്നത്.
(ഡോ. പ്രമോദ് രവീന്ദ്ര, പ്രോ ഫിസിയോ സ്ഥാപകൻ)
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | സ്‌ട്രോക്കില്‍ നിന്ന് എങ്ങനെ മുക്തി നേടാം? ചികിത്സാരീതിയും സാങ്കേതികവിദ്യകളുടെ സഹായവും
Next Article
advertisement
'ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ'; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ് അശ്വിനിയുടെ മറുപടി
'ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ'; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ് അശ്വിനിയുടെ മറുപടി
  • രാജ്മോഹൻ ഉണ്ണിത്താന്റെ എയിംസ് വാഗ്ദാനത്തിന് അശ്വിനി കനത്ത മറുപടി നൽകി.

  • എയിംസ് വിഷയത്തിൽ കോൺ​ഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ വാക് പോര്.

  • കാസർ​ഗോഡ് എയിംസ് വേണമെന്ന നിലപാട് അശ്വിനി വീണ്ടും ഉറപ്പിച്ചു.

View All
advertisement