ഈ പഠനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സിഎൻബിസി ആയുർദൈർഘ്യത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുള്ള പ്രശസ്തരായ രണ്ട് ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നു. ആരോഗ്യവും ആയുർദൈർഘ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ജനസംഖ്യാശാസ്ത്രജ്ഞനായ ജീൻ മേരി റോബിനോടായിരുന്നു ഇതു സംബന്ധിച്ച് ആദ്യ ആദ്യ ചർച്ച നടത്തിയത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ മറ്റൊരു ശാസ്ത്രജ്ഞൻ ഡേവിഡ് സിൻക്ലെയർ ആണ്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പോൾ എഫ് ഗ്ലെൻ സെന്റർ ഫോർ ബയോളജിയുടെ സഹ ഡയറക്ടറാണ് ഇദ്ദേഹം.
advertisement
Also Read-ജീവിതത്തിലെ മോശം അനുഭവങ്ങൾ മറക്കാന്‍ കഴിയുന്നില്ലേ? ഒന്നു ശ്രമിച്ചാലോ
”വർഷങ്ങൾക്ക് മുമ്പ്, മനുഷ്യൻ ഇന്നത്തേതിനേക്കാൾ ചെറുതായിരുന്നു. കാരണം ആ സമയത്ത് മതിയായ പോഷകാഹാരവും ആരോഗ്യവും അവർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യന്റെ ഉയരം ശരിയായി വികസിച്ചിരുന്നില്ല. പോഷകാഹാരക്കുറവ് കാരണം, മനുഷ്യനെ ഏത് പകർച്ചവ്യാധിയും എളുപ്പത്തിൽ ബാധിക്കുമായിരുന്നു ”ജീൻ മേരി റോബിൻ പറഞ്ഞു.
”ആദ്യ വർഷങ്ങളിൽ ശരീരത്തിന്റെ വികസനം ശരിയായി നടക്കാത്തതാണ് അന്ന് ആളുകളുടെ ഉയരം കുറയാൻ കാരണം. എന്നാൽ ഇന്ന് അങ്ങനെയല്ല, ഉയരം കുറഞ്ഞ ആളുകൾ ഉയരമുള്ളവരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നതായി കാണാം” അദ്ദേഹം പറഞ്ഞു. 2003-ൽ എൽസെവിയർ ജേണലിലാണ് ഇത് സംബന്ധിച്ച ഒരു പഠനം പ്രസിദ്ധീകരിച്ചത്. ഒരു വ്യക്തിയുടെ ഉയരവും ആയുസ്സും തമ്മിൽ ബന്ധമുണ്ടെന്ന് ഈ പഠനത്തിൽ അവകാശപ്പെടുന്നു.
Also Read-എയര്‍ ഫ്രെഷ്നറുകൾ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ പ്രശ്നങ്ങൾ നിരവധിയെന്ന് വിദഗ്ധർ
എന്നാൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉയരം തമ്മിലുള്ള വ്യത്യാസം വളർച്ചാ ഹോർമോണുകളുടെ അളവിലുള്ള വ്യത്യാസം കൊണ്ടാണെന്നും, ഇത് സ്ത്രീകളിൽ വളരെ കൂടുതലാണ്. വളർച്ചാ ഹോർമോണിന്റെ അളവ് ആയുസ്സ് കൂട്ടുമെന്നും ഇതാണ് സ്ത്രീകൾ കൂടുതൽ കാലം ജീവിക്കാൻ കാരണമെന്നും ഡേവിഡ് സിൻക്ലെയർ പറഞ്ഞു.