എയര്‍ ഫ്രെഷ്നറുകൾ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ പ്രശ്നങ്ങൾ നിരവധിയെന്ന് വിദഗ്ധർ
- Published by:Rajesh V
- trending desk
Last Updated:
ഹോർമോൺ തകരാറുകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകുന്ന രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു
എയർ ഫ്രെഷനറുകൾ നല്ല സുഗന്ധം നൽകുന്നവയാണ്. എന്നാൽ ഇവ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോർട്ട്. സുഗന്ധത്തിനായി എയറോസോൾ ബോട്ടിലുകളോ, എണ്ണകളോ, സുഗന്ധമുള്ള മെഴുകുതിരിയോ, ജെല്ലോ ഒക്കെ ആയിരിക്കാം ഉപയോഗിക്കുന്നത്. എന്നാൽ ഇത് മുറിക്കുളളിൽ സുഗന്ധം പരത്തുന്നതിനൊപ്പം ചില വിഷവസ്തുക്കൾ വായുവിൽ തങ്ങിനിൽക്കാനും കാരണമാകുന്നു. സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നതിന് ഇത്തരം ഉത്പന്നങ്ങളിൽ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.
‘ശുദ്ധമായ ഒന്നിന് മണമുണ്ടായിരിക്കില്ല, കാരണം സുഗന്ധം ഉണ്ടാക്കുന്നത് രാസവസ്തുക്കളാണ്’ കാർനെഗീ മെലോൺ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറായ റയാൻ സള്ളിവൻ പറയുന്നു.
ഹോർമോൺ തകരാറുകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകുന്ന രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
എയർ ഫ്രെഷ്നർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫോർമാൽഡിഹൈഡ്, ബെൻസീൻ, ടോലുയിൻ, എഥൈൽബെൻസീൻ, സൈലീൻസ് തുടങ്ങിയ വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs) ഉൾപ്പെടെ 100-ലധികം രാസവസ്തുക്കൾ എയർ ഫ്രെഷനറുകൾ പുറപ്പെടുവിക്കുന്നു. അവയിൽ ചിലത് വ്യത്യസ്ത തരത്തിലുള്ള കാൻസറിന് കാരണമായേക്കാം
advertisement
ഈ രാസവസ്തുക്കൾ വായുവിൽ സ്വാഭാവികമായി ഉണ്ടാകുന്ന സംയുക്തങ്ങളുമായി പ്രതിപ്രവർത്തിക്കുകയും മുറിയ്ക്കുള്ളലെ വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുമെന്ന് സള്ളിവൻ പറയുന്നു.
എയർ ഫ്രെഷ്നറർ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?
ഉൽപ്പന്നത്തിലെ രാസവസ്തുക്കളെ ആശ്രയിച്ചും ഇത് മണക്കുന്ന മനുഷ്യരുടെ ആരോഗ്യസ്ഥിതി അനുസരിച്ചും എയർ ഫ്രെഷന്റിന്റെ ഫലങ്ങൾ വ്യത്യാസപ്പെടും. ആസ്ത്മ അല്ലെങ്കിൽ അലർജിയുള്ള ആളുകൾ ഇത്തരം ഉൽപ്പന്നങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ ഉയർന്ന അളവിലുള്ള വോളറ്റൈൽ ജൈവ സംയുക്തങ്ങൾ ശ്വസിക്കുന്നത് മൈഗ്രെയ്ൻ തലവേദന, ആസ്ത്മ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കണ്ണ്, തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ ചൊറിച്ചിൽ, ഓക്കാനം എന്നിവക്കും കാരണമായേക്കാം.
advertisement
എയർ ഫ്രെഷ്നറുകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കാലക്രമേണ രൂക്ഷമാകുമെന്ന് സാൻ അന്റോണിയോയിലെ ടെക്‌സാസ് ഹെൽപ്പ് സയൻസ് സെന്ററിലെ ഫാമിലി, കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിലെ പ്രൊഫസർ ക്ലോഡിയ മില്ലർ പറഞ്ഞു. എയർ ഫ്രെഷ്നറുകളിലെ രാസവസ്തുക്കൾക്ക് ആദ്യം മാസ്റ്റ് സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ സംവിധാനത്തെ തകർക്കാൻ കഴിയും, ഇത് അലർജിക്ക് കാരണമാകുമെന്നും അവർ പറഞ്ഞു. ഇത് ആവർത്തിച്ച് ഉപയോഗിക്കുന്നതിലൂടെ മറ്റ് അസുഖങ്ങൾക്കും കാരണമായേക്കാം.
advertisement
മനുഷ്യന്റെ ഹോർമോൺ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന എൻഡോക്രൈൻ – രാസവസ്തുക്കൾ, സുഗന്ധതൈലത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും സള്ളിവൻ വ്യക്തമാക്കി.
‘ഗ്രീൻ’ എയർ ഫ്രെഷ്നർ സുരക്ഷിതമാണോ?
പ്രകൃതിദത്ത ഉത്പന്നങ്ങൾ കൊണ്ടുണ്ടാക്കുന്ന എയർ ഫ്രെഷ്നറുകൾക്ക് അപകടകരമായ രാസവസ്തുക്കൾ പുറന്തള്ളാൻ കഴിയുമെന്നും സള്ളിവൻ പറയുന്നു. അമേരിക്കയിൽ, എയർ ഫ്രെഷ്നർ നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളിലെ എല്ലാ രാസവസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. അതേസമയം, ശക്തമായ ഗന്ധങ്ങളുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ എൺവയോൺമെന്റൽ പ്രോട്ടക്ടിങ് ഏജൻസി ശുപാർശ ചെയ്യുന്നു. മുറികൾക്കുള്ളിൽ സുഗന്ധം പകരാൻ ഏറ്റവും സുരക്ഷിതമായ ഓപ്ഷനാണ് എസൻഷ്യൽ ഓയിലുകൾ. എന്നാൽ അവ ഉപയോഗിക്കുന്നതിന് മുമ്പ് ഇത്തരം എണ്ണയിൽ എന്തൊക്കെ വസ്തുക്കളാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കണമെന്നും സള്ളിവൻ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 25, 2023 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
എയര്‍ ഫ്രെഷ്നറുകൾ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ പ്രശ്നങ്ങൾ നിരവധിയെന്ന് വിദഗ്ധർ