സാമ്പത്തിക അസമത്വവും സോഷ്യല്‍ മീഡിയ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ നടക്കുന്ന ആദ്യത്തെ പഠനമാണിത്. സഹപാഠികള്‍ക്കിടയില്‍ സാമൂഹിക- സാമ്പത്തിക അന്തരം വളരെയധികം നിലനില്‍ക്കുന്ന സ്‌കൂളുകളില്‍ ഈ പ്രശ്‌നം ഗുരുതരമായി കാണപ്പെടുന്നുണ്ട്.
40 രാജ്യങ്ങളില്‍ നിന്നുള്ള 179,000 കുട്ടികളിലാണ് പഠനം നടത്തിയത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തിന് തടയിടാനാവശ്യമായ നയങ്ങള്‍ അത്യാവശ്യമായി രൂപീകരിക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Also Read- iPhone 12, iPhone 13 വില കുത്തനെ കുറച്ച് ആപ്പിൾ; ഇന്ത്യയിലെ വില അറിയാം
advertisement
സോഷ്യല്‍ മീഡിയ ഉപയോഗം മൂലമുണ്ടാകുന്ന ചെറുപ്പക്കാരിലെ അസാധാരണമായ പെരുമാറ്റം കുറയ്ക്കാന്‍ പുതിയ നയങ്ങള്‍ക്ക് സാധിക്കും. ഫോണില്‍ ഏറെ സമയം ചെലവഴിയ്ക്കുന്നതും അതിന് കുറയ്ക്കാന്‍ സാധിക്കാതെ വരുന്നതും സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കള്ളം പറയുന്നതുമെല്ലാം മോശം പെരുമാറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും പഠനം പറയുന്നു.
കുട്ടികള്‍ നേരിടുന്ന അസമത്വം അവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഇറ്റലിയിലെ പാദുവ സര്‍വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മിഷേല ലെന്‍സി വ്യക്തമാക്കി. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതിനായി കൃത്യമായ നയരൂപീകരണം ആവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷിതവും സാമൂഹികവുമായ ഓണ്‍ലൈന്‍ ഉപയോഗം പരിപോഷിക്കാന്‍ ആവശ്യമായ ക്രമീകരണം സ്‌കൂള്‍ തലത്തിലാണ് വേണ്ടത്.
Also Read- വായ്നാറ്റം അകറ്റാൻ തിളങ്ങുന്ന ചർമത്തിനും; വെള്ളരിക്കാ വിത്തുകളുടെ ഗുണങ്ങൾ നിരവധി
നിരവധി ചെറുപ്പക്കാര്‍ ദിവസേനെ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവരാണ്. പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗം ഒരു ആസക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും അമിതമായ ഉപയോഗം ഒരു ആഗോഗ്യപ്രശ്‌നമായി തന്നെ കണക്കാക്കാവുന്നതാണ്.
സാമൂഹിക-സാമ്പത്തക അസമത്വം എങ്ങനെ പ്രശ്‌നകരമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കാരണമാകുന്നു (problematics social media usage) എന്നാണ് ഈ പഠനം അന്വേഷിക്കുന്നത്. സമപ്രായക്കാരുടെയും കുടുംബത്തിന്റെയും സ്വാധീനവും പഠനത്തില്‍ വിലയിരുത്തുന്നുണ്ട്.
യൂറോപ്പിലും കാനഡയിലുമടക്കം 40 രാജ്യങ്ങളില്‍ നിന്നുള്ള 11, 13, 15 വയസ് പ്രായമുള്ള 179,049 കുട്ടികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
സോഷ്യല്‍ മീഡിയയോടുള്ള കുട്ടികളുടെ ആസക്തി തിരിച്ചറിയാന്‍ ഒരു ചോദ്യാവലിയ്ക്ക് ഉത്തരങ്ങള്‍ നല്‍കാനാണ് ഗവേഷകര്‍ കുട്ടികളോട് ആവശ്യപ്പെട്ടത്. പേരു വിവരങ്ങള്‍ വെയ്ക്കാതെയാണ് കുട്ടികള്‍ ഇവ പൂരിപ്പിച്ചത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തപ്പോള്‍ വിഷമം തോന്നാറുണ്ടോ?, കുറച്ച് സമയം മാത്രം സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കണമെന്ന് തീരുമാനമെടുത്താലും അത് സാധിക്കാതെ വരാറുണ്ടോ?, നെഗറ്റീവ് വികാരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഗവേഷകര്‍ നല്‍കിയത്.
വീട്ടിലെ അവസ്ഥകളെ കുറിച്ച് മനസ്സിലാക്കാന്‍ ചില ചോദ്യങ്ങള്‍ കൂടി ഇതോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. കുടുംബത്തിലെ ശുചിമുറികളുടെ എണ്ണം, വിദേശത്ത് അവധി ദിനങ്ങള്‍ ചെലവഴിച്ചതിനെക്കുറിച്ച് ഒക്കെയായിരുന്നു ചോദ്യങ്ങള്‍. ഈ രണ്ട് വിഭാഗം ചോദ്യങ്ങളും താരതമ്യം ചെയ്താണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ആസക്തി കൂടുതലാണ് എന്ന കണ്ടെത്തലില്‍ ഗവേഷകര്‍ എത്തിയത്.