Benefits Of Cucumber| വായ്നാറ്റം അകറ്റാൻ തിളങ്ങുന്ന ചർമത്തിനും; വെള്ളരിക്കാ വിത്തുകളുടെ ഗുണങ്ങൾ നിരവധി

Last Updated:

കുക്കുമ്പറിന്റെ വിത്തിലും അനേകം ആരോഗ്യഗുണങ്ങളുണ്ട്. അവയെ കുറിച്ചും അറിയാം.

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെള്ളരി അഥവാ കുക്കുമ്പർ (Cucumber). ദിവസേന ഒരു കുക്കുമ്പർ കഴിക്കുന്നത് ചർമത്തിന്റെ തിളക്കത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. എന്നാൽ, കുക്കുമ്പറിന്റെ വിത്തിലും അനേകം ആരോഗ്യഗുണങ്ങളുണ്ട്. അവയെ കുറിച്ചും അറിയാം.
വായ്നാറ്റത്തിന് ആശ്വാസം
നിരവധി ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് വെള്ളരിക്കയുടെ വിത്തിൽ അടങ്ങിയിട്ടുള്ളത്. വെള്ളരിക്കാ കുരുവിന്റെ ഏറ്റവും വലിയ സവിശേഷതയായി വിശേഷിപ്പക്കപ്പെടുന്നത് വായ്നാറ്റം അകറ്റാം എന്നതാണ്. ഇവ കഴിക്കുന്നത് വായ് നാറ്റം, പല്ലിലെകേടുകൾ, മോണയിലെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും. വെള്ളരിക്ക കഴിക്കുമ്പോൾ കുരു കളയാതിരിക്കാൻ ഒരു പ്രധാന കാരണം ഇതാകട്ടെ.
ആരോഗ്യമുള്ള മുടിക്ക്
ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുക്കുമ്പർ സീഡ്സ് കഴിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ബലവും നൽകുന്നതിനൊപ്പം മുടി വളർച്ചയേയും സഹായിക്കുന്നു. കുക്കുമ്പർ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശം മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് മുടികൊഴിച്ചിൽ, താരൻ, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
advertisement
തിളങ്ങുന്ന ചർമത്തിന്
ചർമത്തിനും ഏറെ ഗുണകരമാണ് കുക്കുമ്പർ വിത്തുകൾ. ഇത് ചർമ്മത്തെ തിളക്കമുള്ളതും മനോഹരവുമാക്കുന്നു. മുഖക്കുരു, മുഖത്ത ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഇല്ലാതാക്കാൻ കുക്കുമ്പർ വിത്ത് കഴിക്കുന്നത് സഹായിക്കുന്നു. ഇത് മാത്രമല്ല, കുക്കുമ്പർ വിത്ത് കഴിക്കുന്നത് ടാനിംഗ്, സൂര്യാഘാതം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.
വണ്ണം കുറയ്ക്കാൻ
പൊണ്ണത്തടി പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നും കുക്കുമ്പർ വിത്ത് നിങ്ങളെ സംരക്ഷിക്കുന്നു. കലോറി രഹിതവും നാരുകളാൽ സമ്പന്നവുമാണ് വിത്തുകൾ. കുക്കുമ്പർ വിത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം പെട്ടെന്ന് കുറയാൻ സഹായിക്കും. കുക്കുമ്പർ വിത്തിൽ വെള്ളവും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൽ കലോറി വളരെ കുറവായതിൽ കഴിയുന്നത്ര കഴിക്കാം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Benefits Of Cucumber| വായ്നാറ്റം അകറ്റാൻ തിളങ്ങുന്ന ചർമത്തിനും; വെള്ളരിക്കാ വിത്തുകളുടെ ഗുണങ്ങൾ നിരവധി
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement