ഇതിനായി വൃത്തിയാക്കിയതും ആക്കാത്തതുമായ മേക്കപ്പ് ബ്രഷിന്റെ സാമ്പിളുകളാണ് ഗവേഷകർ പരിശോധനയ്ക്ക് എടുത്തത്. രണ്ടാഴ്ച്ചയായിരുന്നു പരീക്ഷണ കാലം. മേക്കപ്പ് ബ്രഷ് സൂക്ഷിക്കുന്ന സ്ഥലങ്ങളും പരീക്ഷണത്തിന് വിധേയമാക്കി. ഇതിനായി ബെഡ്റൂം വാനിറ്റി, ബ്രഷ് ബാഗ്, മേക്കപ്പ് ബാഗ്, ബാത്ത്റൂം ഹോൾഡർ എന്നിവയായിരുന്നു തിരഞ്ഞെടുത്തത്.
Also Read- സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ആയുര്‍വേദ പരിഹാരം
രണ്ടാഴ്ച്ചയ്ക്കു ശേഷം ഇതിൽ നിന്നും ലഭിച്ച സാമ്പിളുകൾ ടോയിലറ്റ് സീറ്റിൽ നിന്നും ശേഖരിച്ച സാമ്പിളുമായി താരതമ്യപ്പെടുത്തി. വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷ് എത്ര സുരക്ഷിതമായി എവിടെ സൂക്ഷിച്ചാലും ടോയിലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ.
advertisement
Also Read- സ്ഥിരമായി കാജൽ അണിയുന്നത് കണ്ണിനു ചുറ്റും കറുപ്പിന് കാരണമാകുമോ?
മേക്കപ്പ് ബ്രഷിൽ നിന്നും ബാക്ടീരിയകൾ പകരാൻ സാധ്യതയുണ്ടെന്ന് കോസ്മെറ്റിക് ഗവേഷകയായ കാർലി മുസ്ലെ സ്പെക്ട്രം കളക്ഷനോട് പറഞ്ഞതായി ന്യൂയോർക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യുന്നു. മുഖത്തുള്ള ബാക്ടീരിയകളും മൃതചർമ കോശങ്ങളും എണ്ണമയവുമെല്ലാം ബ്രഷിലേക്കും വ്യാപിക്കും. ഈ ബാക്ടീരിയകളെല്ലാം ഉപദ്രവകാരികളെല്ലെങ്കിലും വൃത്തിയില്ലാത്ത ബ്രഷ് ഉപയോഗിച്ച് പതിവായി മേക്കപ്പ് ചെയ്യുന്നത് മുഖക്കുരുവിനും മറ്റ് ചർമ രോഗങ്ങൾക്കും കാരണമായേക്കാം.
മേക്കപ്പ് ചെയ്യുന്നവരെല്ലാം മേക്കപ്പിനുള്ള ഉപകരണങ്ങൾ വൃത്തിയാക്കുന്നുണ്ടോയെന്നും സ്പെക്ട്രം കളക്ഷൻസ് സർവേ നടത്തി. സർവേയിൽ പങ്കെടുത്തവരിൽ 40 ശതമാനം പേർ ആഴ്ച്ചയിൽ ഒരിക്കൽ പതിവായി മേക്കപ്പ് ബ്രഷ് വൃത്തിയാക്കുമെന്ന് പറഞ്ഞു. എന്നാൽ 20 ശതമാനം ആളുകൾ മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രമാണ് ബ്രഷുകൾ വൃത്തിയാക്കുന്നത്.
