TRENDING:

58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ ; ലോക റെക്കോർഡ് നേടി തമിഴ്നാട്ടിൽ നിന്നുള്ള പെൺകുട്ടി

Last Updated:

കേരളത്തില്‍ നിന്നുള്ള സാൻവി എന്ന പത്ത് വയസുകാരിയുടെ നേട്ടമാണ് ലക്ഷ്മി മറികടന്നത്. 30 വിഭവങ്ങളാണ് സാൻവി ഒരുക്കിയിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവുമധികം വിഭവങ്ങൾ ഒരുക്കി ലോക റെക്കോർഡ് നേടി ചെന്നൈ സ്വദേശിയായ പെൺകുട്ടി. ചൊവ്വാഴ്ചയാണ് എസ് എൻ ലക്ഷ്മി സായ് ശ്രീ എന്ന പെൺകുട്ടി 58 മിനിട്ടിനുള്ളിൽ 46 വിഭവങ്ങൾ ഒരുക്കി റെക്കോർഡ് നേടിയിരിക്കുന്നത്. യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്.
advertisement

കേരളത്തില്‍ നിന്നുള്ള സാൻവി എന്ന പത്ത് വയസുകാരിയുടെ നേട്ടമാണ് ലക്ഷ്മി മറികടന്നത്. 30 വിഭവങ്ങളാണ് സാൻവി ഒരുക്കിയിരുന്നത്. ഈ നേട്ടത്തിൽ സന്തോഷമുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. പാചകം തനിക്ക് വളരെ ഇഷ്ടമാണെന്നും അമ്മയില്‍ നിന്നാണ് പാചകം പഠിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്താണ് മകൾ പാചകം ചെയ്യാൻ തുടങ്ങിയതെന്നും വിഭവങ്ങൾ നന്നായതോടെ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് ലക്ഷ്മിയുടെ പിതാവ് നിർദ്ദേശിക്കുകയായിരുന്നുവെന്നും ലക്ഷ്മിയുടെ അമ്മ എൻ കലൈമാഗൽ പറഞ്ഞു.

"ഞാൻ തമിഴ്‌നാട്ടിലെ വ്യത്യസ്ത പരമ്പരാഗത വിഭവങ്ങൾ പാചകം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ സമയത്ത്, മകൾ എന്നോടൊപ്പം അടുക്കളയിൽ സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഭർത്താവുമായി പാചകം ചെയ്യാനുള്ള അവളുടെ താൽപ്പര്യത്തെക്കുറിച്ച് ഞാൻ ചർച്ച ചെയ്തിരുന്നു. അപ്പോഴാണ് ലോക റെക്കോർഡിൽ ഒരു ശ്രമം നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചത്. പാചക പ്രവർത്തനത്തെക്കുറിച്ച്. അങ്ങനെയാണ് ഞങ്ങൾക്ക് ഇതിനക്കുറിച്ച് ആശയം ലഭിച്ചത്- അവർ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ ; ലോക റെക്കോർഡ് നേടി തമിഴ്നാട്ടിൽ നിന്നുള്ള പെൺകുട്ടി
Open in App
Home
Video
Impact Shorts
Web Stories