ചെന്നൈയിൽ ആവശ്യം ഹാൻഡ് വാഷ്; മുംബൈയിൽ കോണ്ടം; ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാരുടെ ഓർഡർ ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
ജയ്പൂർ, ചെന്നൈ നഗരങ്ങളിൽ ഏറ്റവും അധികം ആവശ്യക്കാർ ഹാൻഡ് വാഷിനായിരുന്നു. എന്നാൽ മുംബൈയിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടത് ഗർഭനിരോധന ഉറകളായിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് മുംബൈ സ്വദേശികൾ ബോറടി മാറ്റാൻ കണ്ടെത്തിയ ഉപായം സുരക്ഷിതമായ ലൈംഗികബന്ധം. അടച്ചിടൽ കാലത്ത് വീടുകളിൽ തന്നെ കഴിഞ്ഞ ഇന്ത്യക്കാർക്ക് അവശ്യസാധനങ്ങളെത്തിച്ചത് ഓൺലൈൻ ഡെലിവറി പ്ലാറ്റ് ഫോമുകളാണ്. ഈ ലോക്ക്ഡൗൺ കാലത്തും ഡോർഡെലിവറിയുമായി മുന്നിലുണ്ടായിരുന്നത് ഡൻസോ ആയിരുന്നു.
പ്രധാനമന്ത്രി ലോക്ക് ഡൗൺ നീട്ടിയതീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ഇന്ത്യൻ നഗരങ്ങൾ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും അധികം ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക ട്വിറ്ററിലൂടെ ഡൻസോ പുറത്തുവിട്ടു.
You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ [PHOTOS]പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി [PHOTOS]ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി [PHOTOS]
ജയ്പൂർ, ചെന്നൈ നഗരങ്ങളിൽ ഏറ്റവും അധികം ആവശ്യക്കാർ ഹാൻഡ് വാഷിനായിരുന്നു. എന്നാൽ മുംബൈയിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടത് ഗർഭനിരോധന ഉറകളായിരുന്നു. ചെന്നൈ, ജയ്പൂർ നഗരവാസികൾ വൈറസിനെ കുറിച്ച് ആശങ്കാകുലരായിരുന്നെങ്കിൽ മുംബൈവാസികൾ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനാണ് പരിഗണന നൽകിയത്.
advertisement
Some Indian cities med the most of it during the lockdown, this March. Delivering from pharmacies is clearly no child's play.🏥#Contraceptives #Condoms #PregancyKits #HandWash #IPill #Pharmacies #Medicines #Lockdown2020 #quarantinelife #quarantineandchill pic.twitter.com/6fEvKMJniC
— Dunzo (@DunzoIt) April 14, 2020
advertisement
ഈ ലോക്ക്ഡൗൺ കാലം ദമ്പതികൾക്കിടയിലെ ആത്മബന്ധം ഊട്ടിഉറപ്പിക്കുന്നതിനുള്ള അവസരം കൂടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണ ജീവിതത്തിൽ ഒരുമിച്ച് ചെലവിടാൻ സമയം കിട്ടാത്ത ആയിരങ്ങൾക്കാണ് ലോക്ക്ഡൗൺ കാലം പ്രണയത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ടത്. ലോക്ക്ഡൗൺ കാലത്ത് മുംബൈ മാത്രമല്ല, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ളവരും സെക്സിന് പ്രാധാന്യം നൽകി. ബെംഗളൂരു, പൂനെ നഗരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത് പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾക്കായിരുന്നു. എന്നാൽ ഹൈദരാബാദിൽ ഏറ്റവും കൂടുതൽപേർ ആവശ്യപ്പെട്ടത് ഐ-പില്ലുകളായിരുന്നു.
advertisement
ഡൻസോ മാത്രമല്ല, രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനികളെല്ലാം ഇക്കാലത്ത് കോണ്ടത്തിന്റെയും ഗർഭനിരോധന ഗുളികകളുടെയും വിൽപന കുതിച്ചുയര്‍ന്നതായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉത്പന്നങ്ങളിൽ 25 മുതൽ 50 ശതമാനം വരെ വർധനവുണ്ടായെന്നാണ് മാർച്ചിൽ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2020 11:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ചെന്നൈയിൽ ആവശ്യം ഹാൻഡ് വാഷ്; മുംബൈയിൽ കോണ്ടം; ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാരുടെ ഓർഡർ ഇങ്ങനെ