ദീപാവലിയോടനുബന്ധിച്ച് പലരും അവരുടെ വീടുകളിൽ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഒരു അലങ്കാര വാതിൽ അഥവാ തോരണം തൂക്കിയിടാറുണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ദീപാവലിയോട് അനുബന്ധിച്ച് വ്യത്യസ്തമായ ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് പിന്തുടരുന്നത്. ഛത്തീസ്ഗഢിലെ ദീപാവലി വിപണിയിൽ കാണുന്ന ഒരു അലങ്കാര വസ്തുവാണ് വൈക്കോൽ കൊണ്ടുണ്ടാക്കിയ തോരണം.
ഛത്തീസ്ഗഢിൽ ദീപാവലിക്ക് വൈക്കോൽ കൊണ്ടുണ്ടാക്കിയ അലങ്കാരങ്ങൾ വാങ്ങാൻ ആളുകൾ ചന്തകളിലേക്ക് ഒഴുകിയെത്തുകയാണ്. ഈ വർഷം പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. വൈക്കോൽ തോരണം വീടുകൾക്ക് ഒരു തരം പരമ്പരാഗത രൂപം നൽകുക മാത്രമല്ല, കാലങ്ങളായി കൈമാറിവരുന്ന പാരമ്പര്യം നിലനിർത്തുകയും ചെയ്യുന്നു. മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി വീടിന്റെ വാതിൽപ്പടിയിൽ വൈക്കോൽ അല്ലെങ്കിൽ തോരണം ഉപയോഗിക്കുന്നത് പുരാതന പാരമ്പര്യമാണ്. ഇത് മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷിക്കാനുമാകും. വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ധാരാളം ഗ്രാമീണർ ഇത്തരം തോരണങ്ങൾ വിൽക്കാൻ റായ്പൂരിലെ മാർക്കറ്റുകളിലേക്ക് എത്തുന്നുണ്ട്.
advertisement
ഛത്തീസ്ഗഢിലെ വീടുകളുടെ വാതിൽക്കൽ നെല്ലു കൊണ്ടുണ്ടാക്കിയ പാവാട പോലുള്ള ഒരു അലങ്കാര വസ്തു തൂക്കിയിടുന്നു പാരമ്പര്യമുണ്ടെന്ന് അരംഗ് നിവാസിയും റായ്പൂരിൽ വൈക്കോൽ തോരണം വിൽക്കുന്ന വ്യാപാരിയുമായ ജയപ്രകാശ് പർധി ന്യൂസ് 18 നോട് പറഞ്ഞു. ഈ വർഷം നെൽക്കതിരുകൾക്കും വൈക്കോൽ തോരണങ്ങൾക്കും പ്രത്യേക ഡിമാൻഡുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മിക്‌സ് ഫ്രിഞ്ച്, റൗണ്ട് ഫ്രിഞ്ച്, സുവാ ഫ്രിഞ്ച് എന്നിങ്ങനെ നെല്ലു കൊണ്ടുള്ള അലങ്കാര വസ്തുക്കൾ വ്യത്യസ്ത ഡിസൈനുകളിൽ ഉണ്ട്. 500 രൂപ മുതൽ 1500 രൂപ വരെയാണ് ഇവയുടെ വിലയെന്നും ഡിസൈനുകൾക്കനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.