Diwali 2023 | ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി; ജാർഖണ്ഡിലെ വേറിട്ട ദീപാവലി ആഘോഷം

Last Updated:

ചന്ദ്രയാന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന നിരവധി അലങ്കാരങ്ങളും നിർമാണങ്ങളും ഇവിടെ ഒരുക്കിയിട്ടിട്ടുണ്ട്.

ദീപാവലിയോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ള “അപ്നാ ദിയ അപ്നാ ദീവാലി ” എന്ന പരിപാടിയ്ക്ക് മുടക്കമില്ലാതെ ഇത്തവണയും ധൻബാദ് ഒരുങ്ങിക്കഴിഞ്ഞു. ജാർഖണ്ഡിലെ ധൻബാദിൽ ഇത്തവണ ആഘോഷങ്ങളുടെ പ്രമേയം ചന്ദ്രയാൻ – 3 യുടെ വിജയമാണ്. പ്രൈവറ്റ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 99 ഗ്രൂപ്പാണ് ഈ വർഷം ദീപാവലി ആഘോഷങ്ങൾ ധൻബാദിൽ സംഘടിപ്പിക്കുന്നത്. നാടിൻറെ പല ഭാഗത്ത് നിന്നുമുള്ള ആളുകൾ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. പരമ്പരാഗതമായ ദീപാവലി വിളക്കുകളും മറ്റും നിർമിച്ച് വീടുകളും ഓഫീസുകളും അലങ്കരിക്കുന്ന തിരക്കിലാണ് ഇവർ. മണ്‍ചെരാതുകള്‍ നിര്‍മ്മിക്കാന്‍ ഒരു മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളിയും ഇവര്‍ക്കൊപ്പമുണ്ട്.
ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം ചന്ദ്രയാൻ – 3 യുടെ വിജയമാണ്. ചന്ദ്രയാന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന നിരവധി അലങ്കാരങ്ങളും നിർമാണങ്ങളും ഇവിടെ ഒരുക്കിയിട്ടിട്ടുണ്ട്. കൂടാതെ ബഹിരാകാശ സഞ്ചാരിയുടെ വേഷം ധരിച്ച മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കഥാപാത്രമാണ്. നിരവധി സ്കൂൾ കുട്ടികളും വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. ചന്ദ്രയാനുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന പലതും അവരിൽ ആവേശവും ആനന്ദവും സൃഷ്ടിക്കുന്നുണ്ട്.
advertisement
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിജയമായിരുന്നു ചന്ദ്രയാന്റേത്. അതുകൊണ്ട് തന്നെ പ്രമേയം എന്ത് വേണം എന്ന കാര്യത്തിൽ സംഘാടകർക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. എംപിയായ പിഎൻ സിങ്ങും മുൻസിപ്പൽ കമ്മീഷ്ണറായ രവിരാജ് ശർമയും, ആം ആദ്മി പാർട്ടി നേതാവ് ഡിഎം സിങ്ങും പരിപാടിയിൽ പങ്കെടുക്കാനായി ധൻബാദിൽ എത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുക്കുകയും പരമ്പരാഗത വിളക്ക് നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്ത ബർട്ടോതി മാന്യ എന്ന പെൺകുട്ടിയോട് ന്യൂസ് 18 ന്റെ പ്രതിനിധികൾ സംസാരിക്കുകയുണ്ടായി. ഇങ്ങനെ ഒരു ദീപാവലി ആഘോഷം സംഘടിപ്പിക്കുമ്പോൾ അത് കുട്ടികൾക്കും യുവ തലമുറയ്ക്കും നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും സംസ്കാരത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള അവസരം കൂടിയാണെന്നായിരുന്നു ബർട്ടോതിയുടെ അഭിപ്രായം.
advertisement
എല്ലാ വർഷവും ഇങ്ങനെ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ നഗരത്തിലെ ജനങ്ങൾക്ക് ദീപാവലി വിളക്കുകൾ സ്വന്തം കൈകൊണ്ട് നിർമിക്കാൻ കഴിയുന്നുവെന്നും, അവ ഉപയോഗിച്ച് വീടുകളും മറ്റും അലങ്കരിയ്ക്കാൻ കഴിയുന്നുവെന്നും 99 ഗ്രൂപ്പിന്റെ സിഎംഡിയും പരിപാടിയുടെ സംഘാടകനുമായ ശ്യാം പാണ്ഡേ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Diwali 2023 | ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി; ജാർഖണ്ഡിലെ വേറിട്ട ദീപാവലി ആഘോഷം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement