TRENDING:

Egg | ഒരു ദിവസം എത്ര മുട്ട കഴിക്കാം? അമിതമായാൽ ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധി

Last Updated:

വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേനെ രണ്ട് മുട്ട കഴിക്കുന്നതാണ് ശരിയായ രീതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രോട്ടീന്‍ (Protein) അടങ്ങിയ ഭക്ഷണം (food) കഴിയ്ക്കുന്നത് മസിലുകൾ ഉണ്ടാകുന്നതിനും ദഹന പ്രക്രിയ ശരിയായി നടക്കാനും ശരീര ഭാരം കുറയ്ക്കാനും (body weight) സഹായിക്കും. നിരവധി വഴികളിലൂടെ പ്രോട്ടീന്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്.
advertisement

മുട്ടയാണ് (eggs) ചെലവു കുറഞ്ഞ രീതിയില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിക്കാവുന്ന പദാർത്ഥം. എന്നാല്‍ അമിതമായ അളവില്‍ മുട്ട കഴിയ്ക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.

മുട്ടയുടെ അമിത ഉപയോഗം ശരീരഭാരം വര്‍ദ്ധിക്കുന്നതിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേനെ രണ്ട് മുട്ട കഴിക്കുന്നതാണ് ശരിയായ രീതി. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ഇതില്‍ നിന്ന് ലഭിക്കുന്നു. കൂടുതലായി മുട്ട കഴിയ്ക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

read also: സാമന്ത മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു ; കിംഗ് ഓഫ് കോതയിൽ താരം ദുൽഖറിന്റെ നായികയാവും

advertisement

പ്രമേഹം

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നതനുസരിച്ച്, ദിവസേനെ മുട്ട കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത 68 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ്. മിതമായ അളവില്‍ കഴിയ്ക്കുന്നത് പ്രശ്‌നമല്ല. അമിതമായ മുട്ടയുടെ ഉപയോഗം ഗര്‍ഭകാല പ്രമേഹത്തിനും കാരണമാകുന്നു. മുട്ട പതിവാക്കുന്നത് ഗര്‍ഭകാലത്തെ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനും അഭിപ്രായപ്പെടുന്നുണ്ട്.

ഹൃദ്രോഗങ്ങളും ക്യാന്‍സറും

മുട്ടയിലെ കൊഴുപ്പിന്റെ അളവും ഉയര്‍ന്ന കൊളസ്‌ട്രോളുമാണ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍ ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവില്‍ ഏകദേശം 186 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള മാത്രം കഴിയ്ക്കുന്നത് ഹൃദ്രോഹ സാധ്യത കുറയ്ക്കുന്നു.

advertisement

മുട്ടയുടെ ഉപയോഗം അമിതമായാൽ ചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. വീര്‍ത്ത വയര്‍, ഛര്‍ദ്ദി, ഓക്കാനം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

അതേസമയം നിരവധി ആരോഗ്യ ഗുണങ്ങളും മുട്ടയ്ക്കുണ്ട്. മുട്ടയുടെ എണ്ണമറ്റ ഗുണങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ മുട്ട ഊര്‍ജത്തിന്റെയും പോഷകങ്ങളുടെയും ശക്തികേന്ദ്രമാണെന്ന് പറയാം. മുട്ട കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. ഒന്നുകില്‍ അത് പുഴുങ്ങിയോ പൊരിച്ചോ കഴിക്കാം.

advertisement

see also: ലൈംഗിക ബന്ധത്തിന് മുമ്പ് തനിക്ക് മയക്കുമരുന്ന് നൽകി; ജോണി ഡെപ്പിനെതിരെ മുൻ കാമുകി എല്ലെൻ ബാർക്കിൻ

ബിസി 7500 മുതലാണ് മനുഷ്യന്‍ മുട്ടകള്‍ ഉപയോഗിച്ച് തുടങ്ങിയതെന്ന് പറയപ്പെടുന്നു. അവ പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, ഡി, ബി6, ബി12 പോലുള്ള അവശ്യ വിറ്റാമിനുകളും സിങ്ക്, അയണ്‍ തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. മുട്ടകള്‍ എങ്ങനെ പാകം ചെയ്തു കഴിച്ചാലും അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുട്ടകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. അവ നിങ്ങളുടെ രക്തത്തിലെ എല്‍ഡിഎല്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു, ഇത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നു. മുട്ട ആന്റി ഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സാണ്, ഇത് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം വരാനുള്ള സാധ്യതയും കണ്ണുകളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മുട്ട സഹായിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Egg | ഒരു ദിവസം എത്ര മുട്ട കഴിക്കാം? അമിതമായാൽ ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധി
Open in App
Home
Video
Impact Shorts
Web Stories