ജോണി ഡെപ്പിന്റെയും ആംബർ ഹേർഡിന്റെയും അപകീർത്തി വിചാരണ മുൻ-സെലിബ്രിറ്റി ദമ്പതികളുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന വശങ്ങളായിരുന്നു വെളിപ്പെടുത്തിയത്. ഇപ്പോൾ, വിചാരണയ്ക്കിടെ സംപ്രേക്ഷണം ചെയ്യാത്ത ഒരു ഡിപ്പോസിഷനിൽ, ജോണി ഡെപ്പിന്റെ മുൻ കാമുകി കൂടിയായ നടി എലൻ ബാർകിൻ, അവർ ആദ്യമായി പരസ്പരം അടുത്തപ്പോൾ പൈറേറ്റ്സ് ഓഫ് കരീബിയൻ താരം തന്നെ മയക്കുമരുന്ന് കഴിപ്പിച്ചതായി അവകാശപ്പെട്ടിരുന്നു.
'ഡെയ്‌ലി മെയിൽ' (daily mail) റിപ്പോർട്ട് ചെയ്തതുപോലെ, സീൽ ചെയ്യാത്ത കോടതി രേഖകളുടെ ഭാഗമാണ് ഈ വെളിപ്പെടുത്തലുകൾ. 'ദുരുപയോഗം ചെയ്യുന്ന എല്ലാവരേയും പോലെ, ഡെപ്പും 'അവിശ്വസനീയമാംവിധം ആകർഷണീയനാണ്' എന്ന് അവരുടെ അപകീർത്തി സ്യൂട്ടിന്റെ വീണ്ടെടുത്ത വാചകങ്ങളിൽ എല്ലെൻ ബാർകിൻ പറഞ്ഞു. അവരുടെ ആദ്യ ലൈംഗിക ബന്ധത്തിൽ അയാൾ തനിക്ക് മയക്കാനുള്ള മരുന്ന് നൽകിയതായും അവർ കൂട്ടിച്ചേർത്തു. "അദ്ദേഹം എനിക്ക് ഒരു ക്വാലുഡ് നൽകി, എനിക്ക് എഫ്*** (f***)വേണോ എന്ന് എന്നോട് ചോദിച്ചു," ബാർകിൻ അവകാശപ്പെട്ടു.
ഡെപ്പിന്റെ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം ഒരു 'അസൂയയും നിയന്ത്രണവും ഉള്ള' ആളാണെന്നാണ് നടി പറഞ്ഞത്. തന്റെ മുതുകിൽ ഒരു പോറൽ ഉള്ളതിനാൽ അയാൾ തന്നെ അവിശ്വസ്തയെന്നആരോപിച്ചുകൊണ്ടിരുന്ന സമയം അവർ വീണ്ടും ഓർത്തു. ബാർക്കിൻ പറഞ്ഞു, “അയാൾ വെറുമൊരു അസൂയയുള്ള മനുഷ്യനാണ്, നിങ്ങൾ എവിടെ പോകുന്നു, ആരുടെ കൂടെ പോകുന്നു. കഴിഞ്ഞ രാത്രിയിൽ നീ എന്താണ് ചെയ്തത്? എന്നൊക്കെ ചോദിക്കും. ഒരിക്കൽ എന്റെ മുതുകിൽ ഒരു പോറൽ ഉണ്ടായി, അത് മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിൽ നിന്നാണ് വന്നതെന്ന് ഡെപ്പ് ശഠിച്ചു. അയാൾക്ക് വളരെ ദേഷ്യം വന്നു.”
read also: നീന്തൽ മുതൽ നടത്തം വരെ; ആസ്മ രോഗികൾക്ക് ചെയ്യാവുന്ന ചില വ്യായാമങ്ങൾഇരുവരും പരസ്പരം ഡേറ്റിംഗ് നടത്തുമ്പോൾ ഡെപ്പിൽ നിന്ന് അസൂയ നിറഞ്ഞ കമന്റുകൾ ലഭിക്കുന്നത് 'സാധാരണ' മായിരുന്നെന്ന് ബാർകിൻ വിശദീകരിച്ചു. ഡെപ്പിന് ചുറ്റുമുള്ളതെല്ലാം അക്രമത്തിന്റെ ലോകമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇരുവരും പിരിയാനുള്ള കാരണവും നടി വെളിപ്പെടുത്തി. ബാർകിൻ പറയുന്നതനുസരിച്ച്, ലോസ് ഏൻജൽസിലെ ഒരു ഹോട്ടലിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലായിരുന്നു. ഡെപ്പ് ബാർക്കിന്റെ നേർക്ക് ഒരു കുപ്പി എറിയുകയായിരുന്നു.
അവൾ തുടർന്നു, “മിസ്റ്റർ. ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ലാസ് വെഗാസിൽ വച്ച് ഡെപ്പ് ഹോട്ടൽ മുറിക്ക് കുറുകെ ഒരു വൈൻ കുപ്പി എറിഞ്ഞു. ജോണി ഡെപ്പും മുറിയിലെ സുഹൃത്തായ അസിസ്റ്റന്റും തമ്മിൽ വഴക്കുണ്ടായി."
see also: പുരുഷ പീഡനം പ്രോത്സാഹിപ്പിക്കുന്നു; ആലിയയെ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയഗാർഹിക പീഡനത്തെ പ്രതിനിധീകരിക്കുന്ന ഒരു പൊതു വ്യക്തിയായി സ്വയം തിരിച്ചറിഞ്ഞ ആംബർ ഹേർഡ് വാഷിംഗ്ടൺ പോസ്റ്റിനായി ലേഖനം എഴുതിയിരുന്നു (2018). ഇതേത്തുടർന്ന് ജോണി ഡെപ്പ് ആംബർ ഹേർഡിനെതിരെ കേസെടുത്തു. ഹേർഡ് തന്റെ ഒപ്-എഡിയിൽ ഡെപ്പിന്റെ പേര് ഉപയോഗിച്ചിട്ടില്ലെങ്കിലും, അവളുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ ബാധിച്ചുവെന്ന് ആരോപിച്ചു.
ജോണി ഡെപ്പ് വ്യവഹാരത്തിൽ വിജയിക്കുകയും ജൂറി അദ്ദേഹത്തിന് 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുകയും ചെയ്തു. പിന്നീട് ജഡ്ജി തുക കുറച്ചതിനാൽ ഹേർഡ് 10.35 മില്യൺ ഡോളർ നൽകേണ്ടി വന്നു. ആംബർ ഹേർഡ് ഒരു മിസ് ട്രയലിന് അപ്പീൽ ചെയ്തുകൊണ്ട് മറ്റൊരു അപേക്ഷ സമർപ്പിച്ചെങ്കിലും വിർജീനിയയിലെ ഫെയർഫാക്സിലെ കോടതി അപ്പീൽ നിരസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.