TRENDING:

Couple | പാട്ട് കേള്‍ക്കാന്‍ ഗ്രാമഫോണ്‍, മൊബൈലിനു പകരം ലാന്‍ഡ്‌ഫോണ്‍; 1930കളിലെ ജീവിതരീതിയുമായി ദമ്പതികള്‍

Last Updated:

ഉപയോഗിച്ചിരുന്ന കാറും വസ്ത്രങ്ങളും വീടുമെല്ലാം 1930 കളിലേതു പോലെ മാറ്റിയിരിക്കുകയാണ് ഇരുവരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതിയ ഉപകരണങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത് അടുക്കളയിലായും വാഹനങ്ങളായും മറ്റെന്ത് ഇലക്ട്രോണിക് ഉപകരണങ്ങളായാലും. ദമ്പതികളായ ലിസയ്ക്കും നീല്‍ ഫ്‌ലെച്ചറിനും 1930കളിലെ പോലെ ജീവിക്കാനാണ് താല്‍പ്പര്യം. അതിനായി അവര്‍ അവരുടെ ആധുനിക ജീവിതസൗകര്യങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലെ (england) വാച്ചെറ്റിലെ ഈ ദമ്പതികള്‍ക്ക് (couples) 58 ഉം 55 ഉം വയസ്സാണ് പ്രായം.
advertisement

ഉപയോഗിച്ചിരുന്ന കാറും വസ്ത്രങ്ങളും വീടുമെല്ലാം 1930 കളിലേതു പോലെ മാറ്റിയിരിക്കുകയാണ് ഇരുവരും. 1991ലാണ് ഇരുവരും വിവാഹിതരായത്. 1930കളിലേതു പോലെ ജീവിക്കാനായിരുന്നു ദമ്പതികളുടെ ആഗ്രഹം. ഇതിന് അനുയോജ്യമായ ഒരിടം കണ്ടെത്താന്‍ അവര്‍ മൂന്ന് വീടുകളിലേക്ക് താമസം മാറിയിരുന്നു. ഇപ്പോള്‍ അവര്‍ താമസിക്കുന്ന നാലാമത്തെ വീട് പഴയ കാലഘട്ടത്തിലേതിനു സമാനമാണ്.

ദമ്പതികള്‍ അവരുടെ ടിവിയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ (balck and white movies) മാത്രമാണ് കാണുന്നത്. പാട്ട് കേള്‍ക്കാന്‍ അവര്‍ ഗ്രാമഫോണ്‍ (gramophone) ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല, പഴക്കം ചെന്ന ഫര്‍ണീച്ചറുകളാണ് അവരുടെ വീട്ടിലുള്ളത്. അവരുടെ വീടിന്റെ തറ പോലും 30കളിലേതാണ്. അലമാരകളും ആ കാലഘട്ടത്തിലേതാണ്.

advertisement

Also Read-വിശ്വാസം മുതൽ ബഹുമാനം വരെ; ദാമ്പത്യം ദൃഢമാകാൻ അറിയേണ്ട 5 കാര്യങ്ങൾ

കുട്ടിക്കാലം മുതലേ ചരിത്രത്തില്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു ലിസ. ലിസയ്ക്കായിരുന്നു 1930കളിലേതു പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നത്. വിവാഹത്തിനു ശേഷം അവള്‍ ഭര്‍ത്താവിനെയും ഇതിനു പ്രേരിപ്പിച്ചു, എന്നാല്‍ നീലിന് ആദ്യം ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട്, നീലും അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി.

പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കണ്ട് ആളുകള്‍ അത്ഭുതത്തോടെ നോക്കാറുണ്ടെന്നും ലിസ പറഞ്ഞു. 1935കളിലെ ഫ്രിഡ്ജും ദമ്പതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണിന് പകരം ലാന്‍ഡ് ഫോണാണ് അവര്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യങ്ങളെല്ലാം ഉണ്ടെങ്കിലും പണം കൈയില്‍ തന്നെയാണ് ദമ്പതികള്‍ കരുതുന്നത്. ചിലര്‍ തങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതി ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാല്‍ മറ്റ് ചിലര്‍ അങ്ങനെയല്ലെന്നും ലിസ പറയുന്നു.

advertisement

Also Read-നാൽപതുകൾക്കു ശേഷം സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നത് എന്തുകൊണ്ട്? വിദഗ്ധര്‍ പറയുന്നതിങ്ങനെ

1920കളിലെയും 30കളിലെയും ഭക്ഷണരീതികളാണ് ഇരുവരും പിന്തുടരുന്നത്. വീട്ടുപകരണങ്ങളെല്ലാം ലഭിച്ചെങ്കിലും അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നുവെന്ന് ലിസ പറയുന്നു. എന്നാല്‍ അതും സംഘടിപ്പിക്കാന്‍ സാധിച്ചു. അടുക്കളയില്‍ പഴയ കട്‌ലറി, ഗ്ലാസുകള്‍, മേശവിരി തുടങ്ങിയ എല്ലാ സാധനങ്ങളും ഉണ്ട്. മൂന്ന് ഗ്രാമഫോണുകളാണ് അവരുടെ പക്കലുള്ളത്. 1930കളിലെ സ്റ്റൈലിലുള്ള ഒരു പിക്‌നിക് ബാസ്‌ക്കറ്റും ലിസയ്ക്കുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞായറാഴ്ചകളിലെ അവരുടെ അത്താഴവും സ്‌പെഷ്യലാണ്. വീട്ടില്‍ ഉണ്ടാക്കിയ വിഭവങ്ങളാണ് എല്ലാം തന്നെ. പഴയ പാചക കുറിപ്പുകള്‍ ഉപയോഗിച്ചാണ് ലിസയുടെ പാചകം. ദമ്പതികള്‍ക്ക് കുട്ടികളില്ല. ചിലപ്പോഴൊക്കെ കൗതുകത്തിനു വേണ്ടി തങ്ങള്‍ മോഡേണ്‍ ഷോറൂമുകളില്‍ കറങ്ങി നടക്കാറുണ്ടെന്നും ലിസ പറയുന്നു. ഞങ്ങളുടെ തൊപ്പികളും ഹാന്‍ഡ് ബാഗുകളുമൊക്കെ കാണുമ്പോള്‍ ആളുകള്‍ക്ക് വിചിത്രമായി തോന്നുന്നുണ്ടാകാമെന്നും ലിസ കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Couple | പാട്ട് കേള്‍ക്കാന്‍ ഗ്രാമഫോണ്‍, മൊബൈലിനു പകരം ലാന്‍ഡ്‌ഫോണ്‍; 1930കളിലെ ജീവിതരീതിയുമായി ദമ്പതികള്‍
Open in App
Home
Video
Impact Shorts
Web Stories