പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രയാസമേറിയ കാര്യമാണ് ശരീരഭാരം നിയന്ത്രിക്കുക എന്നത്. ഒരു നിശ്ചിത പ്രായത്തിനു ശേഷം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ പലരുംപാടുപെടുന്നുണ്ട്. ഭാരം കുറയ്ക്കാന്‍ പല വഴികളുണ്ട്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും മികച്ച ജീവിതശൈലി പിന്തുടരുകയും ചെയ്തിട്ടും ചിലരുടെ ശരീരഭാരം കൂടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഈ പ്രശ്നം പലപ്പോഴും പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളിലാണ് (women) കാണപ്പെടുന്നത്. സ്ത്രീ ശരീരം പല മാറ്റങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ആര്‍ത്തവവും ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് (weight gain) കാരണമാകുന്നു. കൂടാതെ, ഗര്‍ഭധാരണത്തിന് ശേഷം മറ്റ് പല ഘടകങ്ങളും ശരീരഭാരം കൂടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍, 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരേക്കാള്‍ പ്രായം കുറഞ്ഞവരേക്കാള്‍ ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്. പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖര്‍ജി, 40 വയസ്സിന് മുകളില്‍ (after 40) പ്രായമുള്ള സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
40 വയസ്സിന് മുകളില്‍ പ്രായമുള്ള സത്രീകളുടെ മെറ്റബോളിസം (metabolism) മന്ദഗതിയിലാകുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണമായി അവര്‍ പറയുന്നത്. മുമ്പത്തെ പോലെ അവരുടെ ശരീരം കലോറി (calorie) ഇല്ലാതാക്കുന്നില്ല. ഈ അവസ്ഥയില്‍ സ്ത്രീകളുടെ അരക്കെട്ടില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
40 വയസ്സിന് ശേഷം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികൾ ഇവയാണ്:
1. ലഘുഭക്ഷണമായി ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയ നട്സുകളും സീഡുകളും കഴിക്കുക.
2. നമ്മുടെ ശരീരം ആക്ടീവ് ആയി ഇരിക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീന്‍ ഉപയോഗം വര്‍ധിപ്പിക്കുക.
3. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ഭാരം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തിന്റെ ബലം വര്‍ധിപ്പിക്കുകയും ചെയ്യും.
4. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5. വിറ്റാമിന്‍, കാത്സ്യം, ഇരുമ്പ് എന്നിവയുടെ സപ്ലിമെന്റുകള്‍ കഴിക്കുക.
6. നിങ്ങള്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍, ധാന്യങ്ങള്‍ ഒഴിവാക്കുക
7. മുഴു ധാന്യങ്ങള്‍, പരിപ്പുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ദിവസവും കഴിക്കുക
8. കുറഞ്ഞത് 8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക
9. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക
Also Read-
Egg | ദിവസവും മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർധിക്കുമോ? നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഇതാ..
സ്ത്രീകളിലെ പ്രൊജസ്റ്റിറോണിന്റെ അളവിലെ മാറ്റവും ശരീരഭാരം വര്‍ധിക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ്. നാല്‍പ്പത് വയസ്സിന് ശേഷം പലപ്പോഴും പ്രൊജസ്റ്റിറോണിന്റെ അളവ് കുറയാറുണ്ട്. കൂടാതെ, ചില സ്ത്രീകളുടെ ശരീരപ്രകൃതി ഇത്തരത്തിലുള്ളതായിരിക്കാനും സാധ്യതയുണ്ട്. ചിലര്‍ ഈ പ്രായത്തിനു ശേഷം മെലിയാനും ചിലര്‍ക്ക് ഭാരം കൂടാനും സാധ്യതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.