ഒരു വ്യക്തിയുടെ ശരീരത്തിന് ചുറ്റും പെട്രോളില്‍ മുക്കിയ ടയർ സ്ഥാപിച്ച് കത്തിക്കുന്നതാണ് ഈ രീതി. ഈ അഗ്നിപരീക്ഷയിലുടനീളം ഇര ബോധാവസ്ഥയില്‍ ആയിരിക്കുന്നതിനാൽ ഒരാൾക്ക് സങ്കൽപ്പിക്കാവുന്നതിൽ അധികം വേദനയാണ് അനുഭവിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ രീതി മധ്യ കാലഘട്ടത്തിൽ നിലനിന്നിരുന്ന പീഡന സമ്പ്രദായമായി ചാർമെയ്ൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതോടൊപ്പം കുരിശിലേറ്റി കൊണ്ടുള്ള മരണം മറ്റൊരു ഭയാനകമായ രീതിയായി അദ്ദേഹം എടുത്തു പറഞ്ഞു. ഇതിൽ കുരിശിലേറ്റുന്നവരുടെ ശരീരഭാരം അവരുടെ മുറിവുകളിൽ സമ്മർദ്ദം ചെലുത്തുകയും പതിയെ ശ്വാസം കിട്ടാതെ അവർ കൈകൾ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചുകൊണ്ട് പിടഞ്ഞു മരിക്കുകയും ചെയ്യും.
advertisement
ഇതിനുപുറമേ, സ്കാഫിസം ആണ് മറ്റൊരു ക്രൂരമായ വധശിക്ഷ. പ്രാണികളെ ആകർഷിക്കുന്നതിനായി ഒരു വ്യക്തിയെ തേനില്‍ മുക്കിയെടുക്കുകയും പിന്നീട് പട്ടിണിയും പ്രാണികളുടെ ആക്രമണവും മൂലം ഇരയ്ക്ക് സാവധാനത്തിലുള്ള മരണം ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. കൂടാതെ ഈ ഭയാനകമായ രീതികളിൽ നിന്ന് വ്യത്യസ്തമായി, ക്യാൻസർ മൂലമുണ്ടാകുന്ന മരണം ഏറ്റവും മോശം മാർഗ്ഗമാണെന്ന് ഒരു ഓട്ടോപ്സി ടെക്നീഷ്യൻ സൂചിപ്പിച്ചു. അതേസമയം ജീവനോടെ കുഴിച്ചുമൂടപ്പെടുക, റേഡിയേഷൻ എക്സ്പോഷർ, ഡീകംപ്രഷൻ അനുഭവിക്കുക എന്നിവയെല്ലാം ഇതുപോലെ ചരിത്രത്തിലുണ്ടായിരുന്ന ക്രൂരമായ വധശിക്ഷാ നടപടികൾ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.