TRENDING:

കൊൽക്കത്ത പുസ്തകമേളയിൽ ഈ അധ്യാപകൻ പുസ്തകം വാങ്ങിയത് മൂന്ന് ലക്ഷം രൂപയ്ക്ക്

Last Updated:

പഠിപ്പിക്കുന്നത് ഇം​ഗ്ലീഷ് സാഹിത്യം ആണെങ്കിലും എല്ലാ വിഷയങ്ങളിലുമുള്ള പുസ്തകങ്ങളും ഈ അധ്യാപകൻ വായിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇത്തവണത്തെ കൊൽക്കത്തയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ 3 ലക്ഷം രൂപയ്ക്ക് പുസ്തകങ്ങൾ വാങ്ങി അധ്യാപകൻ. ദേബബ്രത ചതോബാധ്യായ എന്നയാളാണ് ഇത്രയും വലിയ തുകയ്ക്ക് പുസ്തകങ്ങൾ വാങ്ങി മേളയിലെ ശ്രദ്ധാകേന്ദ്രമായത്. "ഈ വാർത്ത സത്യമാണ്. ഈ വർഷം ഞാൻ കൊൽക്കത്ത അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ ചെലവഴിച്ചത് 3, 36,000 രൂപയാണ്. പുസ്തകങ്ങൾ വാങ്ങാൻ എൻ്റെ വിദ്യാർത്ഥികളോടൊപ്പം എട്ട് തവണ മേള സന്ദർശിച്ചിരുന്നു. സത്യത്തിൽ ഞാൻ എത്ര പുസ്തകങ്ങൾ വാങ്ങിയെന്ന കാര്യം എനിക്ക് കൃത്യമായി ഓർമയില്ല'', ദേബബ്രത ചതോബാധ്യായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കൽക്കട്ട പുസ്തകോത്സവം
കൽക്കട്ട പുസ്തകോത്സവം
advertisement

പഠിപ്പിക്കുക, വായിക്കുക, സിത്താർ വായിക്കുക എന്നിവയൊക്കെയാണ് ദേബബ്രത ചതോബാധ്യായക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ. "കോളേജ് സ്ട്രീറ്റിൽ പുസ്തകങ്ങൾക്കിടയിൽ മണിക്കൂറുകൾ ചിലവഴിക്കുക എന്നത് എനിക്കേറെ പ്രിയപ്പെട്ട കാര്യമാണ്. കൊൽക്കത്ത, ഡൽഹി, മുംബൈ, മറ്റ് പ്രധാന മെട്രോ നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള പ്രസാധകർ എൻ്റെ സുഹൃത്തുക്കളാണ്. പുതിയതും അപൂർവവുമായ പുസ്തകങ്ങൾ വാങ്ങാനും പുതിയ എഴുത്തുകാരെ അറിയാനുമൊക്കെ അവരും എന്നെ സഹായിക്കുന്നു", ചതോബാധ്യായ കൂട്ടിച്ചേർത്തു. മേളകളിൽ വെച്ചു മാത്രമല്ല, എവിടെപ്പോയാലും ഒരു പുസ്തകമെങ്കിലും വാങ്ങാതെ അദ്ദേഹത്തിന് സമാധാനമാകില്ല.

advertisement

പഠിപ്പിക്കുന്നത് ഇം​ഗ്ലീഷ് സാഹിത്യം ആണെങ്കിലും എല്ലാ വിഷയങ്ങളിലുമുള്ള പുസ്തകങ്ങളും ദേബബ്രത ചതോബാധ്യായ വായിക്കും. "ശാസ്ത്രം, സാഹിത്യം, ചരിത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, സംഗീതം, നോവലുകൾ, ചെറുകഥകൾ, ആത്മീയത, തുടങ്ങി എല്ലാത്തരം പുസ്തകങ്ങളും ഞാൻ വായിക്കുകയും വാങ്ങുകയും ചെയ്യാറുണ്ട്. സർവ വിജ്ഞാനകോശങ്ങൾ വരെ വായിക്കാൻ എനിക്കിഷ്ടമാണ്. അവയും ഞാൻ വാങ്ങാറുണ്ട്. എൻ്റെ വീട്ടിൽ നിലവിൽ 14,000 പുസ്‌തകങ്ങളുണ്ട്. അവയുടെ ആകെ മൂല്യം ഒരു കോടിയിലേറെ വരും. പുസ്തകങ്ങൾക്കു വേണ്ടി മാത്രമായി എൻ്റെ വീട്ടിൽ എൻ്റെ ഒരു മുറിയുണ്ട്, അവിടെ ആർക്കും വന്ന് പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും ചെയ്യാം", അദ്ദേഹം പറഞ്ഞു.

advertisement

Also Read- കൊൽക്കത്തയിലെ പുസ്തകമേളയിലെത്തിയത് 29 ലക്ഷം പേർ; വിറ്റത് 27 കോടിയുടെ പുസ്തകങ്ങൾ

ഈ വർഷം തന്നെ സ്വന്തമായി ഒരു ലൈബ്രറി തുടങ്ങാനും ചതോബാധ്യായ ആലോചിക്കുന്നുണ്ട്. "ചെറുപ്പക്കാർക്കിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം" അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനുവരി 31ന് സമാപിച്ച കൊൽക്കത്ത അന്താരാഷ്ട്ര പുസ്തകമേളയിൽ 29 ലക്ഷം പേർ എത്തിയതായി സംഘാടകർ പറഞ്ഞിരുന്നു. മേളയുടെ ഭാ​ഗമായി മൊത്തം 27 കോടി പുസ്തകങ്ങളാണ് വിറ്റഴിച്ചത്. പുസ്തകമേളയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിച്ചത് ഈ വർഷം ആണെന്നും റിപ്പോർട്ട്‌ ഉണ്ട്. കഴിഞ്ഞ വർഷം മേളയിൽ വിറ്റഴിച്ചത് 25 കോടി പുസ്തകങ്ങൾ ആയിരുന്നു. ഇത്തവണത്തെ പുസ്തകമേള കൂടുതൽ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി മാപ്പുകളും ക്യുആർ കോഡുകളും സംഘാടകർ അവതരിപ്പിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
കൊൽക്കത്ത പുസ്തകമേളയിൽ ഈ അധ്യാപകൻ പുസ്തകം വാങ്ങിയത് മൂന്ന് ലക്ഷം രൂപയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories