പുക മാത്രമല്ല പുകമഞ്ഞും ദോഷകരമാണ്
പുകമഞ്ഞ് തല മുതൽ കാൽ വരെ മനുഷ്യശരീരത്തെ സാരമായി ബാധിക്കും. പുകമഞ്ഞ് അണുബാധ, സ്ട്രോക്ക്, നെഞ്ചുവേദന, ആസ്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ലംഗ് ഫൈബ്രോസിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം എന്നിവയ്ക്കും കാരണമാകും.
ആത്യന്തികമായി, ഈ അസുഖങ്ങൾ ശ്വാസകോശത്തിന് കേടുപാടുകൾ വരുത്തുകയും മരണനിരക്കും രോഗാവസ്ഥയും വർദ്ധിപ്പിക്കുകയും ചെയ്യും. നിലവിൽ ശ്വാസകോശ രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്.
വായു മലിനീകരണം കൊണ്ടുള്ള അപകടങ്ങൾ
advertisement
അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നതിന് പുകമഞ്ഞ് മാത്രമല്ല കാരണം. വായുവിന്റെ മോശം ഗുണനിലവാരം പരിസ്ഥിതിയെയും ഒരു വ്യക്തിയുടെ ആരോഗ്യത്തെയും നശിപ്പിക്കും. മാത്രമല്ല മലിനീകരണം ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, തലകറക്കം, ഓക്കാനം, തലവേദന, ശ്വസനവ്യവസ്ഥയിലെ കോശങ്ങൾക്ക് കേടുപാടുകൾ, ആയുർദൈർഘ്യം കുറക്കുക എന്നിവയ്ക്കും കാരണമാകും.
ശൈത്യകാലത്തെ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ എങ്ങനെ മറികടക്കാം
• നിങ്ങളുടെ ശ്വാസകോശത്തെ പ്രത്യേകിച്ച് ശൈത്യകാലത്ത്, ആരോഗ്യകരവും രോഗരഹിതവുമാക്കി നിലനിർത്താൻ, ഇൻഫ്ലുവൻസ, ന്യുമോണിയ വാക്സിൻ എന്നിവ എടുക്കുന്നത് ഗുണം ചെയ്യും.
• പുകയും അന്തരീക്ഷ മലിനീകരണവും ഉണ്ടെങ്കിൽ ഔട്ട്ഡോർ വ്യായാമങ്ങൾ പരിമിതപ്പെടുത്തുക. വീട്ടിൽ വ്യായാമം ചെയ്യുക, ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിന് ചില ശ്വസന വ്യായാമങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധന്റെ സഹായം സ്വീകരിക്കാൻ ശ്രമിക്കുക.
• മാസ്ക് ധരിക്കുന്നത് പുകമഞ്ഞ്, മലിനീകരണം എന്നിവയുടെ ദൂഷ്യഫലങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. പുകമഞ്ഞിന്റെ സമയത്തോ വായു മലിനീകരണം കൂടുതലുള്ള സമയത്തോ നിങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
• പൊടി, പൂപ്പൽ എന്നിവയിൽ നിന്ന് നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക. പതിവായി വീട് വാക്വം ക്ലീൻ ചെയ്യുക. കിടക്ക, പരവതാനികൾ എന്നിവ വൃത്തിയാക്കുക. ഫർണിച്ചറുകളും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കുക.
• നല്ല വായു ശ്വസിക്കാൻ വീട്ടിൽ ഒരു എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ ഹ്യുമിഡിഫയർ സജ്ജമാക്കുക.
• ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്വാസനാളങ്ങളെ ശുദ്ധീകരിക്കും
• പുകവലിക്കരുത്.
• ആപ്പിൾ, ഇലക്കറികൾ, വാൽനട്ട്, കിവി, കാബേജ്, ബീൻസ്, ബെറികൾ, ബ്രോക്കോളി, പപ്പായ, പൈനാപ്പിൾ, കാരറ്റ്, മഞ്ഞൾ, ഇഞ്ചി എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശ്വാസകോശത്തിന് ഗുണകരവുമാണ്.