നാം പകർച്ചവ്യാധികൾക്കിടയിലാണ് ഇപ്പോഴും ജീവിക്കുന്നത് എന്ന കാര്യം മറക്കരുത്. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം (Healthy Food) കഴിക്കുക എന്നത്. കാരണം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്.
read also-Superfoods | ശാരീരിക ക്ഷീണം അകറ്റാം; ദിവസവും ഈ അഞ്ച് സൂപ്പര്‍ഫുഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ഒരു ദിവസം കൊണ്ട് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനോ കൊറോണ വൈറസ് വേരിയന്റുകളുടെ പരിണാമത്തിനെതിരെ പോരാടാനോ മാന്ത്രികവിദ്യകളൊന്നുമില്ല. എന്നാൽ രോഗലക്ഷണങ്ങളും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതകളും കുറയ്ക്കാൻ നിങ്ങൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ..
advertisement
ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിനുകളും മിനറൽസും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയ്ക്ക് കലോറി കുറവാണ്. ചീര, മുരിങ്ങയില പോലുള്ള ഇലക്കറികൾ ദിവസത്തിൽ ഒരിക്കൽ എങ്കിലും കഴിക്കാൻ ശ്രമിക്കുക.
read also- Protein Rich Foods | പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ
വെളുത്തുള്ളി
അണുബാധകൾക്കെതിരെ പോരാടുന്നതിൽ വെളുത്തുള്ളിയ്ക്കുള്ള കഴിവ് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുമെന്നതിന് ചില തെളിവുകളുണ്ട്. അല്ലിസിൻ പോലുള്ള സൾഫർ വഹിക്കുന്ന സംയുക്തങ്ങളുടെ ഉയർന്ന സാന്ദ്രത വെളുത്തുള്ളിയിലുണ്ട്.
നട്ട്സ്
വാൽനട്ട്, ബദാം, കശുവണ്ടി, ചിയ സീഡ്, മത്തങ്ങയുടെ കുരു, ഫ്ളാക്സ് സീഡ് തുടങ്ങിയ നട്‌സുകളും മറ്റും പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, മിനറൽസ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ബദാം പോലുള്ള ചില പരിപ്പുകളിൽ വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതേസമയം സൂര്യകാന്തി പോലുള്ളവയുടെ വിത്തുകളിൽ ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ബി-6, ഇ തുടങ്ങിയ നിരവധി പോഷകങ്ങളുണ്ട്.
ഇഞ്ചി
ഇഞ്ചി ഇട്ട് ഉണ്ടാക്കുന്ന ചായ നീർവീക്കം, ഓക്കാനം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇഞ്ചി വിട്ടുമാറാത്ത വേദനകൾ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ചുവന്ന കാപ്സിക്കം
ചുവന്ന കാപ്സിക്കം അഥവാ റെഡ് ബെൽ പെപ്പറിൽ ഏകദേശം 3 മടങ്ങ് വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു പുറമേ, ആരോഗ്യമുള്ള ചർമ്മം നിലനിർത്താനും വിറ്റാമിൻ സി സഹായിക്കും.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
