TRENDING:

World Hindi Day 2022 | ഇന്ന് ലോക ഹിന്ദി ദിനം: ഹിന്ദി ഭാഷയുടെ ചരിത്രവും പ്രാധാന്യവും അറിയാം

Last Updated:

രാജ്യത്തെ 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷയും, 3 സംസ്ഥാനങ്ങളുടെ അധിക ഔദ്യോഗിക ഭാഷയുമാണ് ഹിന്ദി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിന്ദിയോടുള്ള (Hindi) ആദരസൂചകമായി ജനുവരി 10 ലോക ഹിന്ദി ദിനമായി (World Hindi Day) ആചരിക്കുന്നു. ഇരുപത്തഞ്ച് കോടിയില്‍പ്പരം ആളുകള്‍ നേരിട്ടുപയോഗിക്കുന്ന ഹിന്ദി ഭാഷ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ നാലാം സ്ഥാനത്താണ്.
advertisement

ലോക ഹിന്ദി ദിനം: ചരിത്രം

ആദ്യത്തെ ലോക ഹിന്ദി ദിന സമ്മേളനം (World Hindi Day Conference) 1975 ജനുവരി 10ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഘടിപ്പിക്കപ്പെട്ടത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 122 പ്രതിനിധികൾ ഈ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ 2003 മുതലാണ് ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്. ലോകമെമ്പാടും ഈ ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 2006ൽ മറ്റ് രാജ്യങ്ങളിലും ലോക ഹിന്ദി ദിനം ആചരിക്കാൻ തുടങ്ങി.

advertisement

ലോക ഹിന്ദി ദിനം: പ്രാധാന്യം

രാജ്യത്തെ 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷയും, 3 സംസ്ഥാനങ്ങളുടെ അധിക ഔദ്യോഗിക ഭാഷയുമാണ് ഹിന്ദി. ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്. ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയാണെന്ന് പൊതുവെ പറയപ്പെടാറുണ്ടെങ്കിലും അങ്ങനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടന പട്ടികപ്പെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി. ചൈനീസ് മാന്‍ഡറിന്‍, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി.

advertisement

Divorce | വിവാഹമോചനം നേടിയ 55 ശതമാനം സ്ത്രീകളും മറ്റൊരു പ്രണയത്തിനായി കാത്തിരിക്കുന്നുവെന്ന് പഠനം

പേര്‍ഷ്യന്‍ പദമായ 'ഹിന്ദ്' എന്നതില്‍ നിന്നാണ് ഈ ഭാഷയ്ക്ക് ഈ പേര് ലഭിച്ചത്. ഇന്ത്യ, ട്രിനിഡാഡ്, നേപ്പാള്‍, ഗയാന, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു.

ലോക ഹിന്ദി ദിനവും ദേശീയ ഹിന്ദി ദിവസും

ലോക ഹിന്ദി ദിനവും, ദേശീയ ഹിന്ദി ദിവസും ഹിന്ദി ഭാഷയെ ആദരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമായാണ് ആചരിക്കുന്നത്. ഈ രണ്ട് ദിനങ്ങളുടെയും തീയതികള്‍ വ്യത്യസ്തമാണ്. ജനുവരി 10ന് ലോക ഹിന്ദി ദിനം ആചരിക്കുമ്പോള്‍, ദേശീയ ഹിന്ദി ദിവസ് ആയി കണക്കക്കുന്നത് സെപ്റ്റംബര്‍ 14 ആണ്.

advertisement

Healthy Habits | ഈ മഹാമാരിക്കാലത്ത് ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ ശീലങ്ങൾ പിന്തുടരൂ

ലോക ഹിന്ദി ദിനം: പ്രചോദനാത്മകമായ ഉദ്ധരണികള്‍

നമ്മുടെ ദേവനാഗരി ലോകത്തെ ഏറ്റവും ശാസ്ത്രീയമായ ലിപിയാണ് - എഴുത്തുകാരനും ബഹുഭാഷാ പണ്ഡിതനുമായ രാഹുല്‍ സംകൃത്യായന്‍

ഹിന്ദിയുടെ പ്രോത്സാഹനവും വികാസവും തടയാന്‍ ആര്‍ക്കും കഴിയില്ല- പിടി. ഗോവിന്ദ് വല്ലഭ് പന്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഒരു ലിപി ആവശ്യമുണ്ടെങ്കിൽ അത് ദേവനാഗരി മാത്രമായിരിക്കും - ജസ്റ്റിസ് കൃഷ്ണസ്വാമി അയ്യര്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
World Hindi Day 2022 | ഇന്ന് ലോക ഹിന്ദി ദിനം: ഹിന്ദി ഭാഷയുടെ ചരിത്രവും പ്രാധാന്യവും അറിയാം
Open in App
Home
Video
Impact Shorts
Web Stories