Divorce | വിവാഹമോചനം നേടിയ 55 ശതമാനം സ്ത്രീകളും മറ്റൊരു പ്രണയത്തിനായി കാത്തിരിക്കുന്നുവെന്ന് പഠനം
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹമോചിതരായ സ്ത്രീകളിൽ 55 ശതമാനത്തിലധികം പേരും തങ്ങളുടെ മുൻകാല ആഘാതങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്ന് സർവേ
സ്നേഹം, വിശ്വസ്തത, സഹവർത്തിത്വം എന്നിവയൊക്കെയാണ് ഊഷ്മളമായ ഒരു ദാമ്പത്യജീവിതത്തിന്‍റെ (Married Life) അടിസ്ഥാന ഘടകങ്ങൾ. പങ്കാളികളിൽ സ്നേഹവും വിശ്വസ്തതയും ഇല്ലാതാകുമ്പോൾ ആ ബന്ധം സ്വാഭാവികമായും വിവാഹമോചനത്തിവലേക്ക് പോകും. ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, വിവാഹമോചനം നേടുന്ന സ്ത്രീകളിൽ 55 ശതമാനം പേരും മറ്റൊരു ബന്ധത്തിനായി കാത്തിരിക്കുന്നുവെന്നാണ്. മനഃശാസ്ത്രജ്ഞയും മാനസ ഗ്ലോബൽ ഫൗണ്ടേഷന്റെ സ്ഥാപകയുമായ ഡോ. ശ്വേത ശർമ്മ നേതൃത്വം നൽകിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വിവാഹമോചനത്തിനുശേഷം, മിക്ക സ്ത്രീകളും മാനസികസംഘർഷവും വിഷാദവും അനുഭവിക്കുന്നു. ഡേറ്റിംഗ് ആപ്പ് ആയ ക്വാക്ക് ക്വാക്ക് നടത്തിയ ഒരു സർവേ പ്രകാരം, വിവാഹമോചിതരായ സ്ത്രീകളിൽ 55 ശതമാനവും തങ്ങളുടെ ജീവിതത്തിൽ പുതിയ പ്രണയം കണ്ടെത്താനും മുന്നോട്ട് പോകാനും ആഗ്രഹിക്കുന്നു.
ഇന്നത്തെ സമൂഹത്തിൽ വിവാഹമോചിതരായ സ്ത്രീകളിൽ 55 ശതമാനത്തിലധികം പേരും തങ്ങളുടെ മുൻകാല ആഘാതങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്ന് സർവേ പറയുന്നു. ജീവിതത്തിലെ പുതിയതും ആവേശകരവുമായ എല്ലാ അവസരങ്ങളും സ്വീകരിക്കാൻ അവർ ആഗ്രഹിക്കുന്നു. മുമ്പത്തെ ദു:ഖം മാറ്റിവെച്ച് എല്ലാ ഭാരങ്ങളും ഒഴിവാക്കി ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നു. മറുവശത്ത്, ചില സ്ത്രീകൾ തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നു.
advertisement
കപ്പിൾ ആൻഡ് ഫാമിലി സൈക്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, വിവാഹമോചനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ആശയവിനിമയത്തിന്റെ അഭാവം, വിവാഹേതര ബന്ധങ്ങൾ, ദമ്പതികൾ തമ്മിലുള്ള ഏകോപനമില്ലായ്മ, മദ്യത്തിനോ മയക്കുമരുന്നുകൾക്കോ ഉള്ള ആസക്തി, അവസാനത്തേത് എന്നാൽ ഏറ്റവും കുറഞ്ഞത് അനുയോജ്യതയുടെ അഭാവം എന്നിവയാണ്.
പരാജയപ്പെട്ട ബന്ധങ്ങളെ ഓർത്ത് കരയുന്നതിനുപകരം, പുതിയത് ആരംഭിക്കുന്നതാണ് നല്ലത്, കാരണം ഒരാൾ എപ്പോഴും മറ്റൊരു അവസരത്തിനായി കാത്തിരിക്കുന്നു. വിവാഹമോചനത്തിന്റെ ദുഃഖം മൂലമുണ്ടാകുന്ന സമ്മർദ്ദവും വിഷാദവും മറികടക്കാൻ ഇത് സഹായിക്കുന്നു. പുതിയ വിവാഹം ജീവിതത്തിൽ വളരെയധികം പോസിറ്റിവിറ്റി കൊണ്ടുവരുന്നു, അത് ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സ്ത്രീകളെ വൈകാരികമായി ശക്തരാക്കുകയും ചെയ്യുന്നു, മനഃശാസ്ത്രജ്ഞനായ ശ്വേത ശർമ്മ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2022 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Divorce | വിവാഹമോചനം നേടിയ 55 ശതമാനം സ്ത്രീകളും മറ്റൊരു പ്രണയത്തിനായി കാത്തിരിക്കുന്നുവെന്ന് പഠനം


