TRENDING:

Yoga | യോഗ പരിശീലിക്കാൻ തയ്യാറെടുക്കുകയാണോ? തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന യോഗാസനങ്ങൾ

Last Updated:

മിക്ക യോഗാസനങ്ങളും ചെയ്യാൻ എളുപ്പമാണ്, ഒപ്പം അവ വളരെ ഫലപ്രദവുമാണ്. തുടക്കക്കാർക്ക് അനുയോജ്യമായ ചില യോഗാസനങ്ങൾ പരിചയപ്പെടാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യകരമായ ജീവിതശൈലി (Healthy Lifestyle) നിലനിർത്തുന്നതിനുള്ള ശാരീരികവും ആത്മീയവുമായ പരിശീലനമാണ് യോഗ (Yoga). മനസിനെ ശാന്തമാക്കാനും ഏകാഗ്രത ഉണ്ടാകാനും ശാരീരികാരോഗ്യം സംരക്ഷിക്കാനും യോഗ നിങ്ങളെ സഹായിക്കുന്നു. മനസിനെ ഏകാഗ്രമാക്കുന്നതിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താൻ യോഗയ്ക്ക് കഴിയുന്നു. യോഗ പരിശീലിക്കാൻ തയ്യാറെടുക്കുന്നവർ ആദ്യം എളുപ്പമുള്ള യോഗാസനങ്ങളിൽ നിന്ന് വേണം തുടങ്ങാൻ. കാരണം മെയ് വഴക്കവും ഏകാഗ്രതയും ഉണ്ടെങ്കിലേ കഠിനമായ യോഗാസനങ്ങൾ പരിശീലിക്കാൻ കഴിയൂ.
advertisement

എളുപ്പമുള്ള യോഗാസനങ്ങൾ ചെയ്യുക വഴി നിങ്ങൾക്ക് യോഗയെ മനസ്സിലാക്കാനും ക്രമേണ സങ്കീർണ്ണമായ യോഗമുറകളിലേക്ക് കടക്കാനും സാധിക്കും. മിക്ക യോഗാസനങ്ങളും ചെയ്യാൻ എളുപ്പമാണ്, ഒപ്പം അവ വളരെ ഫലപ്രദവുമാണ്. തുടക്കക്കാർക്ക് അനുയോജ്യമായ ചില യോഗാസനങ്ങൾ പരിചയപ്പെടാം.

തഡാസനം

തഡാസനം പൊതുവെ പർവതാസനം എന്നും അറിയപ്പെടാറുണ്ട്. വളരെ എളുപ്പമുള്ള യോഗാസനം ആണ് തഡാസനം. ഇത് ചെയ്യുമ്പോൾ നിങ്ങൾ കാൽവിരലുകളിൽ ഊന്നി നിവർന്ന് നിൽക്കുകയും കൈകൾ മുകളിലേക്ക് ഉയർത്തി ശരീരം വലിച്ചു പിടിക്കുകയും വേണം. കുട്ടികൾക്ക് ഉയരം കൂട്ടാൻ സാധാരണയായി ഈ യോഗമുറ നിർദ്ദേശിക്കാറുണ്ട്.

advertisement

സുഖാസനം

നാമെല്ലാവരും ഇതിനകം ഒരുപക്ഷെ ഈ ആസനത്തിൽ ഇരുന്നിട്ടുണ്ടാകും. ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു യോഗമുറയാണിത്. അതിനായി ആദ്യം കാലുകൾ കവച്ചുവെച്ച് ഇരിക്കുക. പരമാവധി നിവർന്നിരിക്കാൻ ശ്രദ്ധിക്കുക. അതായത് നിങ്ങളുടെ പുറം ഭാഗം നിവർത്തി വെയ്ക്കാൻ ശ്രമിക്കുക. കൈകൾ കാൽമുട്ടിൽ തൊടുന്ന രീതിയിൽ മടിയിൽ വയ്ക്കുക. ധ്യാനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ആസനമാണിത്. ഇത് നമ്മുടെ മനസിനെ ഏകാഗ്രമാക്കാൻ സഹായിക്കുകയും ഒപ്പം മനസിനെ ശാന്തമാക്കുകയും ചെയ്യുന്നു. ഈ ആസനത്തിൽ ഇരുന്നു തന്നെ നിങ്ങൾക്ക് ശ്വസന വ്യായാമങ്ങളും പരിശീലിക്കാം.

advertisement

വൃക്ഷാസനം

ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം. പക്ഷെ ഇത് ചെയ്യുക അത്ര എളുപ്പമല്ല. നിങ്ങൾ ഒരു കാലിൽ നിന്നുകൊണ്ട് ബാലൻസ് ചെയ്യുകയും അതേമയം കൈകൾ മുകളിലേക്ക് ഉയർത്തി ചേർത്ത് വെക്കുകയും വേണം. പേരുപോലെ തന്നെ ഈ ആസനം നിങ്ങൾക്ക് വൃക്ഷത്തിന് സമാനമായ ആകൃതി നൽകുന്നു. രണ്ടു കാലുകളിലും മാറിമാറി നിന്നുകൊണ്ട് ഈ ആസനം ആവർത്തിക്കാം.

ശവാസനം

യോഗാസനകളിൽ ചെയ്യാവുന്നത്തിൽ വെച്ച ഏറ്റവും എളുപ്പമുള്ള ആസനം ഇതാണ്. ഇതിനായി വെറുതെ കിടന്ന് കണ്ണടച്ചാൽ മതി. ശ്വസനത്തെ നിയന്ത്രിച്ച് മനസിനെ ഏകാഗ്രമാക്കുകയും ചെയ്യാം. ഈ ആസനം നിങ്ങളെ വിശ്രമിക്കാൻ സഹായിക്കും. ശവാസനം ചെയ്യുമ്പോൾ ശരീരഭാരം കുറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടും.

advertisement

ബാലാസനം

ഈ ആസനം നിങ്ങളുടെ നാഡീ, ലിംഫറ്റിക് സിസ്റ്റത്തെ വളരെ അധികം സഹായിക്കുന്നു. നിങ്ങളിലെ സമ്മർദ്ദവും ക്ഷീണവും കുറയ്ക്കാൻ ഈ ആസനം ചെയ്യുന്നതിലൂടെ സാധിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

summery : Try These Easy Yoga Asanas for Beginners

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Yoga | യോഗ പരിശീലിക്കാൻ തയ്യാറെടുക്കുകയാണോ? തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന യോഗാസനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories