TRENDING:

നിങ്ങൾക്ക് ഈ രോഗ ലക്ഷണങ്ങൾ ഉണ്ടോ? പാൻഡെമിക് പാരനോയയെക്കുറിച്ച് അറിയാം, പരിഹാരങ്ങൾ ഇതാ

Last Updated:

അനിശ്ചിതത്വം, ഉത്കണ്ഠ, അടുത്തതായി എന്ത് സംഭവിക്കുമെന്ന ഭയം എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസ് ലോകം മുഴുവൻ പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ നിങ്ങളുടെ ഉത്കണ്ഠയും ഭയവും കൂടിയതായി തോന്നുന്നുണ്ടോ? നിങ്ങൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾ ഇതേ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രത്യേക അവസ്ഥയ്ക്ക് മാനസികാരോഗ്യ വിദഗ്ധർ ഒരു പേരും നൽകിയിട്ടുണ്ട്. പാൻഡെമിക് പാരനോയ (Pandemic Paranoia).
advertisement

കൊവിഡ്-19 മഹാമാരി ഭയത്തിന്റെയും നഷ്ടങ്ങളുടെയും ഒരു വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകമെമ്പാടും 25 ലക്ഷത്തിലധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ജീവിക്കുന്ന നിരവധി പേ‍ർക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്.

മഹാമാരിയെ തുടർന്നുള്ള സമ്മർദ്ദം ലോകത്തിലെ നിലവിലെ പ്രവർത്തനരീതികളെ തന്നെ പൂർണ്ണമായും മാറ്റിമറിച്ചു. യാത്രാ നിരോധനങ്ങൾ, ഹോം ക്വാറൻറൈനുകൾ, ലോക്ക്ഡൗണുകൾ, സാനിറ്റൈസറുകൾ, നിർബന്ധിത ഫെയ്സ് മാസ്കുകൾ, പിപിഇ കിറ്റുകൾ എന്നിവയൊക്കെ കൊറോണ വൈറസ് വ്യാപനത്തെ തുട‍ർന്ന് ലോകത്ത് പുതുതായി വന്ന മാറ്റങ്ങളാണ്. ആളുകളെ ‘പാൻഡെമിക് പാരനോയ’ എന്ന പ്രതിഭാസത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളും ഇവയാണ്. ‌‌അനിശ്ചിതത്വം, ഉത്കണ്ഠ, അടുത്തതായി എന്ത് സംഭവിക്കുമെന്ന ഭയം എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.

advertisement

മഹാമാരി ആളുകളിൽ വലിയ അനിശ്ചിതത്വവും സമ്മർദ്ദവും ഉണ്ടാക്കിയതായി ന്യൂയോർക്കിലെ ഫോറൻസിക് സൈക്യാട്രിസ്റ്റായ ഡോ. ബാൻഡി എക്സ് ലീ സിഎൻഎന്നിനോട് പറഞ്ഞു. “നീണ്ടുനിന്ന ലോക്ക്ഡൗൺ” “സാമൂഹിക തടസ്സങ്ങൾക്കും”, “സാമ്പത്തിക ദുരിതങ്ങൾക്കും കാരണമായതായി അദ്ദേഹം പറഞ്ഞു. ഇത് ആളുകളിൽ ആത്മഹത്യ, മയക്കുമരുന്ന് ഉപയോഗം, വിഷാദം എന്നിവ വർദ്ധിക്കുന്നതിലേക്ക് നയിച്ചുവെന്ന് ലോക മാനസികാരോഗ്യ സഖ്യത്തിന്റെ പ്രസിഡന്റായ ലീ പറഞ്ഞു. അമേരിക്കയിലെ ഇപ്പോഴത്തെ അവസ്ഥ മഹാമാന്ദ്യത്തിന്റെ കാലത്തേക്കാൾ മോശമാണെന്നും മഹാമാരി ഫലപ്രദമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തതാണ് ഇത്തരം അവസ്ഥകൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് വൈറസ് വ്യാജമാണെന്ന് ട്രംപ് തന്നെ പലതവണ പറഞ്ഞിരുന്നു. ഭയവും ഉത്കണ്ഠയും സൃഷ്ടിക്കുന്നതിൽ തെറ്റായ വിവരങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ടോക്ക് ഷോ അവതാരകനായ സേത്ത് മിയേഴ്സ് പറയുന്നു.

പാൻഡെമിക് പാരനോയ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ വിദഗ്ദ്ധർ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ, ആദ്യപടിയാണ് പ്രശ്നം തിരിച്ചറിയുക എന്നത്. ആളുകളുമായി സംസാരിക്കുന്നത് ആ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ല ബന്ധം നിലനി‍ർത്തുക. അവരുടെ പിന്തുണ സ്വീകരിക്കുക അല്ലെങ്കിൽ പിന്തുണ നൽകുക എന്നത് പാൻഡെമിക് പാരനോയ എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവരെ തിരിച്ചറിയുന്നതിൽ നിർണായകമാണ്.

advertisement

Also Read- 'ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു' ഫോട്ടോ വിവാദത്തിൽ മന്ത്രി കെ കെ ശൈലജ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഹാമാരി ആരംഭിച്ചത് മുതലാണ് പാരനോയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതെന്ന് യുഎസിലെ ക്ലീവ്‌ലാൻഡിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആദം ബോർലാന്റ് സിഎൻഎന്നിനോട് പറഞ്ഞു. അനാവശ്യ ചിന്തകൾ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാൻ സഹായിക്കുന്ന ദൈനംദിന ദിനചര്യകൾ വികസിപ്പിക്കുന്നതിലൂടെ ഒരാൾക്ക് സ്വയം ഈ അവസ്ഥയിൽ നിന്ന് പുറത്തു കടക്കാനാകുമെന്നും ബോർലാന്റ് കൂട്ടിച്ചേർത്തു. ഇതിനായി നിർദ്ദിഷ്ട സമയം ക്രമീകരിക്കുക, പ്രിയപ്പെട്ടവരുമായി ഇടപഴകുക, ഉറങ്ങുക, വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം സമ്മർദ്ദവും അനിശ്ചിതത്വവും ഒഴിവാക്കാൻ സഹായിക്കും. മതിയായ ഉറക്കവും ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെയധികം പ്രാധാന്യം വഹിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
നിങ്ങൾക്ക് ഈ രോഗ ലക്ഷണങ്ങൾ ഉണ്ടോ? പാൻഡെമിക് പാരനോയയെക്കുറിച്ച് അറിയാം, പരിഹാരങ്ങൾ ഇതാ
Open in App
Home
Video
Impact Shorts
Web Stories