രക്ഷയെയും കുഞ്ഞുങ്ങളെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം മാറ്റിപാർപ്പിച്ചിരിക്കുകയാണ്. വെറ്ററിനറി നിയമങ്ങള്‍ പ്രകാരം കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനും നിരീക്ഷണത്തിനുമായി വെളിച്ചം കുറവുള്ള മുറിയിലാണ് കുഞ്ഞുങ്ങളെയും അമ്മയെയും മാറ്റിയിരിക്കുന്നത്.
Also Read-അരിക്കൊമ്പനെക്കുറിച്ച് കന്യാകുമാരി ജില്ലയിലെ മലയോര ഗ്രാമവാസികൾ ആശങ്കപ്പെടേണ്ടെന്ന് കളക്ടർ
മൂന്നു കുഞ്ഞുങ്ങൾക്കൂടി ജനിച്ചതോടെ ഇതോടെ മൃഗശാലയിലെ വെള്ളകടുവകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. നാല് മാസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് കുഞ്ഞുങ്ങളെ കാണാൻ അവസരമൊരുക്കൂ. സുല്‍ത്താന്‍ എന്ന ആണ്‍കടുവ ഇതിന് മുമ്പും ഇണ ചേര്‍ന്നിട്ടുണ്ട്.
advertisement
കഴിഞ്ഞ വര്‍ഷം റോമ എന്ന പെണ്‍കടുവയ്ക്കുണ്ടായ കുഞ്ഞും സുല്‍ത്താന്റേതാണ്. 1997-ലാണ് മൃഗശാലയിലാദ്യമായി വെള്ളകടുവയെത്തുന്നത്. ഒഡീഷയില്‍ നിന്നാണ് രണ്ട് വെള്ളകടുവകളെ എത്തിച്ചത്.